»   » മോഹന്‍ലാലിനോടൊപ്പം മഞ്ജു വാര്യരും മികച്ച പ്രകടനം കാഴ്ച വെച്ചു.. 'വില്ലനെ' ഇഷ്ടമായി!

മോഹന്‍ലാലിനോടൊപ്പം മഞ്ജു വാര്യരും മികച്ച പ്രകടനം കാഴ്ച വെച്ചു.. 'വില്ലനെ' ഇഷ്ടമായി!

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാലും മഞ്ജുവാര്യരും ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ച വെച്ച സിനിമയായ വില്ലന്‍ ഇഷ്ടപ്പെട്ടുവെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങ്. ചിത്രം കണ്ടതിനെക്കുറിച്ച് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സിനിമ ഒരുപാട് ഇഷ്ടപ്പെട്ടെന്നും മോഹന്‍ലാല്‍ പതിവ് പോലെ അദ്ദേഹത്തിന്റെ മികച്ച പ്രകടനം തന്നെ പുറത്തെടുത്തുവെന്നും അദ്ദേഹം പറയുന്നു.

സൗബിന്‍ ഷാഹിര്‍ വിവാഹിതനാവുന്നു.. മനസ്സ് കീഴടക്കിയ സുന്ദരിയെ കാണൂ.. ചിത്രങ്ങള്‍ വൈറല്‍!

മോഹന്‍ലാലിനൊപ്പമുള്ള കുഞ്ഞാലിമരക്കാരില്‍ നിന്നും പ്രിയദര്‍ശന്‍ പിന്‍വാങ്ങി.. കാരണം മമ്മൂട്ടി???

ദുരന്തപൂര്‍ണ്ണമായ ജീവിതത്തില്‍ നിന്നുള്ള നായകനെ ഇത്ര വ്യത്യസ്തമായി അവതരിപ്പിച്ച ആദ്യ ചിത്രം കൂടിയായിരിക്കും വില്ലനെന്ന് അദ്ദേഹം പറയുന്നു. പുതുമയുള്ള സിനിമാനുഭവമാണ് വില്ലന്‍ നല്‍കുന്നത്.

വ്യത്യസ്തനായ നായകന്‍

ജീവിതം തകര്‍ത്തവരോട് പ്രതികാരം ചെയ്യാനായി നടക്കുന്ന നായകന്‍മാരെ കണ്ടു ശീലിച്ച നമ്മുടെ മുന്നിലേക്ക് ഇതാദ്യമായാണ് വ്യത്യസ്തമായ നിലപാടുമായി ഒരു നായകന്‍ എത്തുന്നത്.

തെറ്റ് ചെയ്തവരോട് ക്ഷമിക്കണം

പ്രതികാരം ഒന്നിനും പരിഹാരമല്ലെന്നും നമ്മളോട് തെറ്റ് ചെയ്തവരോട് പോലും ക്ഷമിക്കണമെന്നുമുള്ള വലിയ സന്ദേശം കൂടി ചിത്രം നല്‍കുന്നുണ്ട്.

മോഹന്‍ലാലിന്റെ സ്വാഭാവികമായ അഭിനയം

മോഹന്‍ലാല്‍ വളരെ സ്വാഭാവികമായാണ് മാത്യു മാഞ്ഞൂരാനെ അവതരിപ്പിച്ചത്. മഞ്ജു വാര്യര്‍, വിശാല്‍, ഹന്‍സിക, ചെമ്പന്‍ വിനോദ് തുടങ്ങിയവരും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.

ആക്ഷന്‍ സിനിമയെന്ന രീതിയില്‍

ആക്ഷന്‍ സിനിമയെന്ന രീതിയിലും മികച്ച ചിത്രമാണ് വില്ലന്‍. ചിത്രത്തിന്റെ കഥ പറഞ്ഞു പോയ വേഗത തനിക്ക് ഇഷട്മായെന്നും എക്‌സൈസ് കമ്മീഷണര്‍ വ്യക്തമാക്കി.

പ്രദര്‍ശനം തുടരുന്നു

മോഹന്‍ലാല്‍, ബി ഉണ്ണിക്കൃഷ്ണന്‍, മഞ്ജു വാര്യര്‍ എന്നിവര്‍ ഒരുമിച്ചെത്തിയ വില്ലന്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമ റിലീസ് ചെയ്തതിന് ശേഷം വ്യത്യസ്ത തരത്തിലുള്ള അഭിപ്രായങ്ങളാണ് പുറത്തുവന്നത്. മോഹന്‍ലാല്‍ ആരാധകര്‍ക്ക് സിനിമ ഏറെ ഇഷ്ടപ്പെട്ടിരുന്നു.

സോഷ്യല്‍ മീഡിയയിലൂടെ മോശം പ്രതികരണം

സിനിമ റിലീസ് ചെയ്തതിന് ശേഷമാണ് ചിത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ മോശം പ്രതികരണങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ചിത്രം ഡീഗ്രേഡ് ചെയ്യാനുള്ള നീക്കം ശക്തമായിരുന്നു. ഇതിനെതിരെ സിനിമാപ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു.

English summary
Rishiraj Singh Praises Villain.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam