ജെനീലിയയുടെയും റിതേഷിന്റെയും കുഞ്ഞിനെ കാണണ്ടേ, നോക്കൂ
ജനീലിയ ഡിസൂസ- റിതേഷ് ദേശ്മുഖ് ദമ്പതികള്‍ക്ക് ആണ്‍ കുഞ്ഞ് പിറന്ന വാര്‍ത്ത കഴിഞ്ഞ ദിവസം റിതേഷ് തന്നെ അറിയിച്ചതാണ്. കുഞ്ഞ് പിറന്ന സന്തോഷം ട്വിറ്ററിലൂടെ അറിയിച്ച റിതേഷ് ഇപ്പോള്‍ കുഞ്ഞിന്റെ ഫോട്ടോയും ഇട്ടിട്ടുണ്ട്.
റിതേഷും ജനീലിയയും കുഞ്ഞും മറ്റ് കുടുംബാഗങ്ങളും ഒന്നിച്ചുള്ള ഫോട്ടോയാണ് ഇപ്പോള്‍ താരങ്ങളെ സംബന്ധിച്ച് ഏറ്റവും പുതുമയുള്ള വാര്‍ത്ത. 2012 ലാണ് റിതേഷും ജനീലിയയും പ്രണയിച്ച് വിവാഹം ചെയ്യുന്നത്. തെന്നിന്ത്യയിലും ബോളിവുഡിലും ഒരേസമയം ഹിറ്റുകള്‍ നേടിയതാണ് ജെനീലിയയെ മറ്റു താരങ്ങളില്‍ നിന്നും വ്യത്യസ്തയാക്കി നിര്‍ത്തത്.

സന്തോഷ് സുബ്രഹ്മണ്യം എന്ന ചിത്രത്തിലൂടെ ജനീലിയ തമിഴകത്തെത്തിയത്. പിന്നീട് സച്ചിന്‍, ഉത്തമ പുത്രന്‍, വേലായുധം എന്നീ ചിത്രങ്ങളിലൂടെ തമിഴകത്തിന് പ്രിയപ്പെട്ടവളായി. പൃഥ്വിയുടെ നായികയായി ഉറുമി എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെ മലയാളികള്‍ക്കും സുപരിചിതയാണ് ജനീലിയ.
വിവാഹ ശേഷം ജനീലിയ പൂര്‍ണമായും സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. ഇടയ്ക്ക് തിരിച്ചുവരുന്നതായ വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും അതിനിടയിലാണ് ഗര്‍ഭിണിയായത്. ഇനി മടങ്ങിവരുമോ എന്ന് കാത്തിരുന്ന് കാണാം.


Click it and Unblock the Notifications











