നാല് വർഷത്തിനു ശേഷം ജെനീലിയ തിരിച്ചെത്തി!! രണ്ടാം വരവ് ഐറ്റം ഡാന്‍സിൽ, ഒപ്പം ഭർത്താവ് റിതേഷും, കാണൂ
തേരേ നാല്‍ ലവ് ഹോ ഗയാ, തുജെ മേരി കസം, മസ്തി തുടങ്ങിയ ചിത്രങ്ങളിൽ ഇവർ ഒരുമിച്ചെത്തിയിട്ടുണ്ട്
ചില താരങ്ങൾ സിനിമയിൽ നിന്ന് ഇടവേളയെടുത്താലും പ്രേക്ഷകരുടെ മനസ്സിൽ എന്നും ഉണ്ടാകും. വർഷങ്ങൾക്ക് ശേഷം സിനിമയിലേയ്ക്ക് മടങ്ങി വന്നാലും ഇല്ലെങ്കിലും ഇവർ തന്നെയായിരിക്കും മോസ്റ്റ് ഫേവറേറ്റ്. അത്തരത്തിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട തരമാണ് ജെനീലിയ ഡിസൂസ. 2003 ൽ ബോയ്സ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നായികയാണ് ജെനീലിയ. ആ ഒരൊറ്ററ ചിത്രം കൊണ്ട് തെന്നിന്ത്യയിലെ സൂപ്പർ താരമായി. പിന്നീട് ഹിന്ദി, തമിഴ്, മറാത്തി, തെലുങ്ക് എന്നീ സിനിമകളിൽ താരം സാജീവമാകുകയായിരുന്നു.

2012ൽ പ്രശസ്ത ബോളിവുഡ് മറാത്തി താരം റിതേഷ് ദേശ്മുഖുമായുള്ള വിവാഹത്തിനു ശേഷം താരം സിനിമയിൽ നിന്ന് അപ്രതീക്ഷിതമാകുകയായിരുന്നു. ഇപ്പോഴിത ജെനീലിയ വീണ്ടും ബിഗ് സ്ക്രീനിൽ എത്തുകയാണ്. റിതേഷ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന മറാത്തി ചിത്രമായ മൗലിയിലെ ഒരു ഗാനത്തിലാണ് ജെനിലീയ എത്തുന്നത്. ചിത്രത്തിലെ ഗാനം റിതേഷ് ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. ജെനീലിയയിൽ നിന്ന് എന്ത് പ്രതീക്ഷിച്ചോ അതു തന്നെയാണ് ഈ പാട്ടിലും കാണാൻ സാധിക്കുന്നത്. വർഷങ്ങൾക്ക് ശേഷവും ആ പഴയ കുറുമ്പും കുട്ടിത്തവും ഈ ഗാനത്തിലുമുണ്ട്. നാലു വർഷങ്ങൾക്ക് ശേഷമാണ് ഭാര്യയോടൊപ്പം സ്ക്രീനിൽ എത്തുന്നത്. ആദ്യ ചിത്രത്തിലുള്ള അതേ സ്ക്രീൻ മാജിക് അതുപോലെ ഇപ്പോഴുമുണ്ടെന്ന് റിതേഷ് ഗാനത്തിനോടൊപ്പം ട്വീറ്റ് ചെയ്തു. ആദിത്യ സർഫോദർ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ജെനീലിയ തന്നെയാണ്. ഡിസംബർ 14 ന് ചിത്രം തിയേറ്ററുകളിൽ എത്തും.
തേരേ നാല്‍ ലവ് ഹോ ഗയാ, തുജെ മേരി കസം, മസ്തി തുടങ്ങിയ ചിത്രങ്ങളിൽ റിതേഷ്-ജെനീലിയ ജോഡികൾ ഒരുമിച്ചെത്തിയിട്ടുണ്ട്. ബോളിവുഡിലെ ഏറ്റവും ക്യൂട്ടസ്റ്റ് കപ്പിള്‍ എന്നാണ് ഇരുവരേയും അറിയപ്പെടുന്നത്. റയാന്‍, റയാല്‍ എന്നിങ്ങനെ രണ്ടു ആണ്‍മക്കളുണ്ട്. മക്കളോടൊപ്പമുള്ള റിതേഷ് -ജെനീലിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ച വിഷയമാണ്.


Click it and Unblock the Notifications











