മോഹന്‍ലാലിന്റെ നായികയാകാന്‍ കൊതിക്കുന്ന ഒരു ബംഗാളി നടി
അഭിനയ പ്രതിഭ മോഹന്‍ലാലിന്റെ നായികയാകുക എന്നത് ഏതൊരു മലയാളി നടിയെ സംബന്ധിച്ചും ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നായിരിക്കും. തമിഴകത്തും ചിലര്‍ അതിന് കൊതിക്കാതെയല്ല. എന്തിന് അധികം പറയുന്നു, ദേശീയ പുരസ്‌കാര ജേതാവായ ഒരു ബംഗാളി നടി മോഹന്‍ലാലിന്റെ നായികയായി അഭിനയിക്കാന്‍ ഒരു അവസരത്തിന് വേണ്ടി കാത്തിരിക്കുകയാണ്.
സോഹന്‍ലാല്‍ സംവിധാനം ചെയ്ത 'കഥവീട്' എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചിതമായ ഋതുപര്‍ണ സെന്‍ഗുപ്തയാണ് ആ ബംഗാളി നടി. ഋതു അഭിനിച്ച ഒരേ ഒരു മലയാള ചിത്രവും അത് തന്നെ. കുഞ്ചാക്കോ ബോബനും മനോജ് കെ ജയനയുമായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.

മോഹന്‍ലാലിനെ കുറിച്ചും അദ്ദേഹത്തിന്റെ അഭിനയ ചാതുര്യത്തെ കുറിച്ചും പറഞ്ഞ് തീര്‍ക്കാന്‍ വാക്കുകളില്ലത്രെ ഈ അന്യഭാഷക്കാരിക്ക്. മോഹന്‍ലാലിനെ വാനോളം പുകഴ്ത്തുമ്പോഴും എപ്പോഴെങ്കിലുമൊരിക്കല്‍ അദ്ദേഹത്തിന്റെ നായികയായി അഭിനയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഋതുപര്‍ണ സെന്‍ഗുപ്ത.
കഥവീടിന് മുമ്പ് മമ്മൂട്ടിനായകനായ രഞ്ജിത്തിന്റെ 'കടല്‍ക്കടന്നൊരു മാത്തുക്കുട്ടിയില്‍' അവസാനനിമിഷം വരെ ഋതുവിന്റെ പേര് പറഞ്ഞു കേട്ടിരുന്നു. പക്ഷെ അത് കൈയ്യില്‍ നിന്നുപോയി. ഇങ്ങനെമാത്രമല്ല, ഋതുവിന് മലയാളസിനിമയെയും സംവിധായകരെ കുറിച്ചും നേരത്തെ അറിയാം. പ്രിയദര്‍ശന്റെ 'ബും ബും ബോലെ'യിലും 'ചിന്താവിഷ്ടയായ ശ്യാമള'യുടെ ഹിന്ദി റീമേക്കിലുമുള്ള ഋതുവിന്റെ അഭിനയം ശ്രദ്ധേയമാണ്.


Click it and Unblock the Notifications











