റിയാസ് ഖാന്റെ മകനും സിനിമയില്‍
അങ്ങനെ ഒരു താരപുത്രന്‍ കൂടെ വെള്ളിത്തിരയിലെത്തുന്നു. വില്ലനായി മലയാളികള്‍ക്ക് പരിചിതനായ റിയാസ് ഖാന്റെ മകന്‍ ഷാരിഖ് ഖാന്‍. പക്ഷെ മലയാളത്തിലൂടെ അല്ലകേട്ടോ, തമിഴിലൂടെയാണ് ഷാരിഖ് ഖാന്റെ അരങ്ങേറ്റം.
നവാഗതനായ മണി നാഗരാജ് സംവിധാനം ചയ്യുന്ന പെന്‍സില്‍ എന്ന ചിത്രത്തിലൂടെയാണ് റിയാസ് ഖാന്റെ പുത്രന്‍ സിനിമയിലെത്തുന്നത്. ശ്രീവിദ്യയും സംഗീത സംവിധായകന്‍ കൂടെയായ ജി വി പ്രകാശുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്.

സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തെ കഥ പറയുന്ന ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു വേഷം തന്നെയാണ് ഷാരിഖ് ഖാന് നല്‍കിയിരിക്കുന്നത്. കലാശന്‍ മൂവീസിന്റെ ബാനറില്‍ എസ് പി രാഗവേഷാണ് ചിത്രം നിര്‍മിയ്ക്കുന്നത്. ജിവി പ്രകാശ് തന്നെയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നതും.
റിയാസ് ഖാന്റെയും ഉമ റിയാസിന്റെയും മൂത്ത മകനാണ് ഷാരിഖ് ഖാന്‍. സംഷാദ് ഖാനാണ് ദമ്പതികളുടെ ഇളയ പുത്രന്‍. അധികം വൈകാതെ മലയാളത്തിലേക്കും ഷാരിഖ് ഖാനെ പ്രതീക്ഷിയ്ക്കാം.


Click it and Unblock the Notifications











