ഫഹദ് ഫാസിലിന്റെ അയമ്‌നം സിദ്ധാര്‍ത്ഥനെ ഓര്‍മ്മിപ്പിച്ച് എല്‍കെജിയിലെ പാട്ട്! വീഡിയോ വൈറലാകുന്നു!
ഫഹദ് ഫാസിലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരുക്കിയ ചിത്രമായിരുന്നു ഒരു ഇന്ത്യന്‍ പ്രണയ കഥ. റൊമാന്റിക്ക് കോമഡിയായ ചിത്രത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തകനായ അയ്മനം സിദ്ധാര്‍ത്ഥനായിട്ടാണ് ഫഹദ് എത്തിയിരുന്നത്. അമല പോള്‍ നായികയായ ചിത്രം തിയ്യേറ്ററുകളില്‍ ഹിറ്റായിരുന്നു. സിനിമയിലെ രാഷ്ട്രീയക്കാരെ കളിയാക്കിയുളള രംഗങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു.
കൂട്ടത്തില്‍ ചിത്രത്തിലെ വാളെടുക്കേണം എന്നു തുടങ്ങുന്ന ഗാനരംഗവും തരംഗമായി മാറിയിരുന്നു. ഫഹദിന്റെ ഈ ഗാനരംഗം ഓര്‍മ്മിപ്പിച്ച് തമിഴ് ചിത്രം എല്‍കെജിയിലെ പുതിയ പാട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ഇന്ത്യന്‍ പ്രണയകഥയിലെ നിരവധി രംഗങ്ങളില്‍നിന്നും പ്രചോദനമുള്‍കൊണ്ടാണ് അണിയറ പ്രവര്‍ത്തകര്‍ എല്‍കെജി ഒരുക്കിയിരുന്നത്.

ഇക്കാര്യം ചിത്രത്തില്‍ മുഖ്യ വേഷത്തില്‍ എത്തിയ ആര്‍ ജെ ബാലാജി തന്നെ മുന്‍പ് വെളിപ്പെടുത്തിയിരുന്നു. തമിഴ് നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികളെ കളിയാക്കി കൊണ്ടാണ് ആര്‍ജെ ബാലാജിയുടെ എല്‍കെജി ഇറങ്ങിയിരുന്നത്. പ്രിയ ആനന്ദായിരുന്നു സിനിമയില്‍ നായികയായി എത്തിയത്. രാഷ്ട്രീയ ആക്ഷേപ ഹാസ്യ ചിത്രമായി ഒരുക്കിയ സിനിമ തമിഴ്‌നാട് ബോക്‌സ് ഓഫീസില്‍നിന്നും മികച്ച വിജയം നേടുകയും ചെയ്തിരുന്നു.


Click it and Unblock the Notifications











