ആര്‍ജെ മാത്തുക്കുട്ടിയുടെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ആസിഫ് അലി! കുഞ്ഞെല്‍ദോ വരുന്നു

നവാഗത സംവിധായകന്മാരെ കൊണ് നിറഞ്ഞിരിക്കുകയാണ് മലയാള സിനിമ. അതിനൊപ്പം താരങ്ങള്‍ കൂടി സംവിധാനത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ സിനിമ പിറന്നു. മോഹന്‍ലാല്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരെല്ലാം സംവിധായകന്മാരാവാനുള്ള തയ്യാറെടുപ്പിലാണ്. അതിനൊപ്പം ആര്‍ജെ മാത്തുക്കുട്ടിയും ഉണ്ടെന്നുള്ളതാണ് ഏറ്റവും പുതിയ വിശേഷം.

 rj-mathukutty

കേരളത്തിലെ പ്രമുഖ റേഡിയോ ജോക്കിയും നടനും അവതാരകനുമായ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. കുഞ്ഞെല്‍ദോ എന്നാണ് സിനിമയുടെ പേര്. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുമെന്ന് നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും ആസിഫ് അലിയാണ് നായകന്‍. ഈദ് ദിനത്തിലാണ് സിനിമയടെ ടൈറ്റില്‍ പുറത്ത് വിട്ടിരിക്കുന്നത്.

ക്രിയേറ്റീവ് ഡയറക്ടറായി വിനീത് ശ്രീനിവാസനും ചിത്രത്തിന്റെ പിന്നണിയിലുണ്ടാവും. സ്വരൂപ് സനൂപാണ് ഛായാഗ്രഹണം. സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്ന ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് രചന നിര്‍വഹിക്കുന്നതും മാത്തുക്കുട്ടിയാണ്. ഷാന്‍ റഹ്മാനാണ് സംഗീതമൊരുക്കുന്നത്.

മഴവില്‍ മനോരമയിലെ ഉടന്‍ പണം എന്ന റിയാലിറ്റി ഷോ യിലൂടെയാണ് താരം പ്രശസ്തനായത്. ഇപ്പോഴും വന്‍ റേറ്റിംഗില്‍ സംപ്രേക്ഷണം തുടരുന്ന പരിപാടിയാണിത്. ഇതിനൊപ്പമാണ് താനും സംവിധായകനാവുന്ന കാര്യം മാത്തുക്കുട്ടി വെളിപ്പെടുത്തിയത്. നേരത്തെ തിരക്കഥാകൃത്തിന്റെ വേഷത്തിലും മാത്തുക്കുട്ടി പ്രത്യക്ഷപ്പെട്ടിരുന്നു. രൂപേഷ് പിതാംബരന്‍ സംവിധാനം ചെയ്ത യു റ്റു ബ്രൂട്ടസിന്റെ തിരക്കഥ ഒരുക്കിയത് മാത്തുക്കുട്ടിയായിരുന്നു. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും ചില സിനിമകളില്‍ സഹതാരങ്ങളുടെ റോളിലുമെല്ലാം മാത്തുക്കുട്ടി അഭിനയിച്ചിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X