ഒടുവില്‍ ആ സമ്മര്‍ദ്ദത്തിന് താനും കീഴടങ്ങി! ആര്‍ജെ മാത്തുക്കുട്ടിയുടെ പോസ്റ്റ് വൈറലാവുന്നു!

നാടോടുമ്പോള്‍ നടുവേ ഓടണമെന്നാണ് പൊതുവെയുള്ള ചൊല്ല്. അത്തരത്തിലുള്ള കാര്യം തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്നത്. സാധാരണക്കാരും സെലിബ്രിറ്റികളുമെല്ലാം ഇപ്പോള്‍ ഫേസ് ആപ്പിന് പിന്നാലെയാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ തങ്ങള്‍ എങ്ങനെയായിരിക്കുമെന്ന കൗതുകമാണ് എല്ലാവര്‍ക്കും. ഫേസ് ആപ്പ് പരീക്ഷണം തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. നീരജ് മാധവായിരുന്നു ഈ ചലഞ്ചുമായി ആദ്യം എത്തിയത്. പിന്നാലെ തന്നെ വെല്ലുവിളി സ്വീകരിച്ച് മറ്റ് താരങ്ങളും എത്തുകയായിരുന്നു. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമെല്ലാം ഫേസ് ആപ്പ് ചിത്രങ്ങള്‍ നിറഞ്ഞുനില്‍ക്കുകയാണ്.

മമ്മൂട്ടിയെ ഇത് ബാധിക്കില്ലെന്നായിരുന്നു ആരാധകരും താരങ്ങളും ഒരുപോലെ പറഞ്ഞത്. നിലവിലെ ട്രെന്‍ഡിനെ താനും ഏറ്റെടുത്തുവെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് ആര്‍ജെ മാത്തുക്കുട്ടി. മാത്തുക്കുട്ടിയെ അറിയാത്ത മലയാളികള്‍ കുറവാണ്. സ്വതസിദ്ധമായ അവതരണ ശൈലിയുമായി മുന്നേറുന്ന അവതാരകന് ആരാധകരേറെയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് മാത്തുക്കുട്ടി ചിത്രം പങ്കുവെച്ചത്.

RJ Mathukutty

ഒടുക്കം ആ സമ്മര്‍ദ്ദത്തിന് താനും കീഴടങ്ങിയിരിക്കുന്നു എന്ന കമന്റോടെയാണ് മാത്തുക്കുട്ടി ചിത്രം പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. ആപ്പ് പോലും ഡൗണ്‍ലോഡ് ചെയ്യാതെയാണ് മാത്തുക്കുട്ടി ഇതിന്റെ ഭാഗമായതെന്നാണ് അശ്വതി ശ്രീകാന്ത് കമന്റ് ചെയ്തത്. മാത്തു അങ്കിളെന്ന് വിളിച്ചായിരുന്നു ആദില്‍ എത്തിയത്.

മാത്തുവിനെ ഇത് പോലെ കാണാനാവില്ലെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. താടി നരച്ചപ്പോഴും മുടി നരച്ചില്ലെന്നായിരുന്നു മറ്റൊരാള്‍ കണ്ടെത്തിയത്. മാത്തു അപ്പൂപ്പന്‍ വൈകിയെന്നായിരുന്നു മറ്റൊരാള്‍ പറഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെ മാത്തുക്കുട്ടിയുടെ പോസ്റ്റ് വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. താന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞെല്‍ദോയെക്കുറിച്ച് അദ്ദേഹം അടുത്തിടെയായിരുന്നു പ്രഖ്യാപിച്ചത്. ആസിഫ് അലിയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. മാത്തുക്കുട്ടിയുടെ പോസ്റ്റ് കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X