പരീക്ഷാ ടൈമില്‍ തന്നെ കോപ്പിയടിച്ച് കളഞ്ഞല്ലോ? പാര്‍വതിയോട് മാത്തുക്കുട്ടി! വൈറലായി ചിത്രം!
ഒരിടവേളയ്ക്കു ശേഷം നടി പാര്‍വതി സോഷ്യല്‍ മീഡിയയില്‍ വീണ്ടും സജീവമായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ വീണ്ടും പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു നടി തിരിച്ചെത്തിയിരുന്നത്. നടിയുടെ തിരിച്ചുവരവിന് മികച്ച സ്വീകാര്യതയായിരുന്നു എല്ലാവരും നല്‍കിയത്. കഴിഞ്ഞ ദിവസം പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചൊരു ചിത്രം വൈറലായിരുന്നു.
രണ്ടു നിറങ്ങള്‍ കൊണ്ട് തുന്നിച്ചേര്‍ത്ത ഒരു വസ്ത്രം ധരിച്ചായിരുന്നു പാര്‍വതി എത്തിയിരുന്നത്. ഒരു ഭാഗം റോസും ഒരു ഭാഗം പച്ചയുമായിട്ടുളള ഡ്രസായിരുന്നു പാര്‍വതി ധരിച്ചിരുന്നത്. തന്റെ പുതിയ സ്റ്റൈല്‍ ആരാധകര്‍ക്കു മുന്‍പില്‍ അവതരിപ്പിച്ച പാര്‍വതിക്ക് ഒരു കലക്കന്‍ മറുപടിയുമായി ആര്‍ ജെ മാത്തുക്കുട്ടി എത്തിയിരുന്നു.

മാത്തുവും സുഹൃത്ത് രാജ് കലേഷും ഇരു കളറിലെ വേഷമിട്ട് നില്‍ക്കുന്ന ഒരു ചിത്രമായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഫോട്ടോ പോസ്റ്റ് ചെയ്തതിനൊപ്പം എന്നാലും ഈ പരീക്ഷാ ടൈമില്‍ തന്നെ കോപ്പിയടിച്ച് കളഞ്ഞല്ലോ പൊന്നേ എന്നും മാത്തുകുട്ടി കുറിച്ചിരുന്നു.
അതേസമയം തന്റെ പുതിയ സിനിമയുടെ റിലീസിങ്ങിനോടനുബന്ധിച്ച് കൂടിയായിരുന്നു പാര്‍വതി സോഷ്യല്‍ മീഡിയയില്‍ തിരിച്ചെത്തിയത്. ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ കഥ പറയുന്ന ഉയരെ എന്ന ചിത്രമാണ് നടിയുടെതായി പുറത്തിറങ്ങാനിരിക്കുന്നത്. ആസിഫ് അലിയും ടൊവിനോ തോമസുമാണ് ചിത്രത്തിലെ നായകന്‍മാര്‍. ഉയരെയ്ക്കു പുറമെ സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും പാര്‍വതി അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications











