അത് ഞാൻ അല്ല! ഇവനാണ് നിങ്ങൾ തിരയുന്ന ആ മാത്തുക്കുട്ടി, രസകരമായ കുറിപ്പ് വൈറൽ
കുമ്പളങ്ങി നൈറ്റ്സിന് ശേഷം അന്ന ബെൻ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ഹെലൻ. കഴിഞ്ഞ ദിവസം ചിത്ര തിയേറ്ററുകളിൽ എത്തിയിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിക്തകുന്നത്. ഇപ്പോഴി സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ചിത്രത്തിന്റെ സംവിധായകൻ ചുറ്റിപ്പറ്റിയുള്ള ചർച്ചയാണ് ആർജെ മാത്തുക്കുട്ടിയാണോ ഹെലന്റെ സംവിധായകൻ എന്നാണ് എല്ലാവർക്കും അറിയേണ്ടത്. ഇപ്പോഴിത ഇതിന് വ്യക്ത വരുത്തി മാത്തുക്കുട്ടി തന്നെ രംഗത്തെത്തിയിട്ടുണ്ട്.

ഇതാണ് പലരും ഞാനാണെന്ന് വിചാരിച്ചിരിക്കുന്ന മാത്തുക്കുട്ടി. ഹെലൻ സംവിധായകൻ. ആശംസകൾ സഹോദര... നീ പൊളിക്കും എന്ന് എനിക്കുറപ്പായിരുന്നു. ഒന്നൂല്ലേൽ ഇത് എന്റെ പേരല്ലേ. എന്ന രസകരമായ കുറിപ്പോടു കൂടിയാണ് ഹെലൻ സംവിധായകനെ പരിചയപ്പെടുത്തിയിരിക്കുന്നത്. രസകരമായ കുറിപ്പിനോടൊപ്പമാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ഹെലൻ സംവിധായകനെ കണ്ടതോടെ മറ്റൊരു ചർച്ച സമൂഹമാധ്യമങ്ങളിൽ ആരംഭിക്കുകയാണ്. രണ്ട് പേരും ഒരുപോലെയുണ്ടല്ലോ എന്നാണ് ആരാധകരുടെ കമന്റ്.
ഒരു സർവൈവൽ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രമാണ് ഹെലൻ. രണ്ട് ദിവസത്തെ സംഭവമാണ് ചിത്രത്തിൽ പറയുന്നത്. ലാൽ, അജു വർഗീസ്, എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിനീത് ശ്രീനിവാസനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.


Click it and Unblock the Notifications











