അപര്‍ണയല്ല സറ, അത് പാര്‍വ്വതിയാണ്

By Aswathi

ആദ്യകാലത്ത് ട്രെന്റായിരുന്ന പലതും ഇപ്പോള്‍ ന്യൂ ജനറേഷന്‍ സ്റ്റൈല്‍ എന്ന് പറഞ്ഞ് പേരും തരവും മാറ്റി വന്നിരിക്കുകയാണ്. വസ്ത്രവും, സ്‌റ്റൈലും എല്ലാം അങ്ങനെയാണ്. അത്തരത്തില്‍ ഒരുകാലത്ത് ട്രന്റായിരുന്ന ബോയിക്കട്ട് സ്‌റ്റൈല്‍ വീണ്ടും മലയാളത്തില്‍ അവതരിപ്പിച്ച നടിയായിരുന്നു അപര്‍ണ ഗോപിനാഥ്. വ്യത്യസ്തമായ ഹെയര്‍സ്റ്റൈല്‍ കൊണ്ടുതന്നെയാണ് തുടക്കം മുതലേ അപര്‍ണ ശ്രദ്ധിക്കപ്പെട്ടതും.

ഇടതൂര്‍ന്ന് നീണ്ടുവളര്‍ന്ന മുടിയാണ് പെണ്‍കുട്ടികളുടെ ഭംഗിയെന്ന് വിശ്വസിച്ച് നായികമാര്‍ വെപ്പുമുടിപോലും വച്ചു നടക്കുന്ന സാഹചര്യത്തിലാണ് അപര്‍ണ ബോയിക്കട്ട് സ്‌റ്റൈലുമായി രംഗപ്രവേശനം നടത്തുന്നത്. അതിനിടയില്‍ അഞ്ജലി മേനോന്റെ ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന സിനിമ പുറത്തിറങ്ങി. മിക്കവരും പറഞ്ഞു അപര്‍ണ കലക്കി. അതിന് ബാംഗ്ലൂര്‍ ഡെയ്‌സിലെവിടയാണ് അപര്‍ണ???

rj-sarah-is-not-aparna-gopinath-it-s-parvathy-menon

ബാംഗ്ലൂര്‍ ഡെയ്‌സ് കണ്ടിറങ്ങുന്നവരുടെ മനസ്സില്‍ നിന്ന് ഇറങ്ങിപ്പോകാത്ത ആ തിളങ്ങുന്ന കണ്ണും ചിരിമങ്ങാത്ത ചുണ്ടുകളുമുള്ള ആര്‍ ജെ സറ എന്ന കഥാപാത്രത്തെ ജീവസ്സുറ്റതാക്കിയത് അപര്‍ണ ഗോപിനാഥാണെന്ന് ചിലരെങ്കിലും തെറ്റിദ്ധരിച്ചിരിക്കാം. എന്നാല്‍ അല്ല, നോട്ട്ബുക്കിലൂടെ സ്‌നേഹം പിടിച്ചുപറ്റിയും വെറുപ്പിച്ചും ഒടുവില്‍ സിംപതിയായും മലയാളികള്‍ പരിചയപ്പെട്ട പൂജ എന്ന കഥാപാത്രമായെത്തിയ പാര്‍വ്വതി മേനോന്‍ തന്നെയാണ് ബാംഗ്ലൂര്‍ ഡെയിസിലെ സറയും

നോട്ട് ബുക്കിലും, വിനോദയാത്രയിലും, ഫഌഷിലും ഒടുവില്‍ തമിഴില്‍ ധനുഷിനൊപ്പം മരിയാനിനിലുമെല്ലാം കണ്ട പാര്‍വ്വതി മേനോന്‍ പെട്ടന്ന് രൂപം മാറ്റിയപ്പോള്‍ വിശ്വസിക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടായി. നാടന്‍ പെണ്‍കുട്ടിയുടെ നിഷ്‌കളങ്കതയില്‍ നിന്ന് പക്വതയാര്‍ന്ന് ബോയിക്കട്ട് രൂപത്തിലേക്ക് പാര്‍വ്വതി വന്നപ്പോള്‍ ആളെ തിരിച്ചറിയാന്‍ പോലും കഴിഞ്ഞില്ല. അപര്‍ണയുമായി സാമ്യമുള്ള മുഖവും കണ്ണടയും ആ മുടിയുമൊക്കെയായപ്പോള്‍ ചിലരങ്ങുറപ്പിച്ചു. അത് അപര്‍ണ ഗോപിനാഥാണെന്ന്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X