»   » മണിയുടെ മാനേജര്‍ ജോബിക്കെതിരെ ഞെട്ടിക്കുന്ന വെള്ളിപ്പെടുത്തലുമായി സഹോദരന്‍!!

മണിയുടെ മാനേജര്‍ ജോബിക്കെതിരെ ഞെട്ടിക്കുന്ന വെള്ളിപ്പെടുത്തലുമായി സഹോദരന്‍!!

Posted By: Sanviya
Subscribe to Filmibeat Malayalam

നടന്‍ കലഭാവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം എങ്ങും എത്തിയിട്ടില്ല. കേസ് സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ്. കേസ് മാര്‍ച്ച് 29ന് പരിഗണിയ്ക്കും.

ഇപ്പോഴിതാ ചേട്ടന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പോലീസ് സംരക്ഷിക്കാന്‍ ശ്രമിച്ചതിന്റെ വ്യക്തമായ തെളിവുമായി എത്തിയിരിക്കുകയാണ് ആര്‍എല്‍വി രാമകൃഷ്ണന്‍. കലാഭവന്‍ മണിയുടെ മരണത്തില്‍ സന്തത സഹചാരിയായി നടന്ന മാനേജര്‍ ജോബി സെബാസ്റ്റിന്റെ മൊഴിയെടുത്തത് കേവലം മൂന്നു വരിയാണെന്ന് രാമകൃഷ്ണന്‍.

രക്തം ചര്‍ദ്ദിച്ച് കിടക്കുന്നത് കണ്ട് നിന്ന ആള്‍

രാവിലെ എട്ടു മണി മുതല്‍ പാടിയില്‍ രക്തം ചര്‍ദ്ദിച്ച് കിടക്കുന്നത് കണ്ടു നിന്നയാളാണ് ജോബി. ജോബി മറ്റുള്ളവരെ വിളിച്ച് വരുത്തുകെയും മൂന്ന് മണി വരെ വീട്ടുകാരെ അറിയിക്കാതെ ചികിത്സ നടത്തുകെയും ചെയ്തയാള്‍. ഇവനെ രക്ഷിക്കാനായി പോലീസ് അകമഴിഞ്ഞ് സഹായിച്ചതിന്റെ തെളിവാണീ അഞ്ചു വരികള്‍.

കള്ളത്തരം പുറത്ത് വരും

മരണാവസ്ഥയിലായ ഒരു രോഗിയെ ആദ്യം കണ്ടയാളാണ് പ്രധാന വിറ്റ്‌നസ്. ആ വ്യക്തിയില്‍ നിന്നാണ് പ്രധാനമൊഴി രേഖപ്പെടുത്തേണ്ടത്. എന്നാല്‍ ജോബിയെ രക്ഷപ്പെടുത്താന്‍ പോലീസ് അമിതമായ ആവേശം കാണിച്ചതിന്റെ തെളിവും രാമകൃഷ്ണന്‍ കാണിക്കുന്നുണ്ട്.

ഈ പാപം എങ്ങനെ തീര്‍ക്കും

എന്റെ ചേട്ടന്‍ എന്ത് തെറ്റ് ചെയ്തു. ജോബിയ്ക്ക് എന്റെ ചേട്ടന്‍ കരള്‍ മാറ്റി വെച്ച് അവന്റെ ജീവന്‍ രക്ഷിച്ചതല്ലേ, എന്നിട്ട് ആ പാവത്തിനെ രക്ഷിക്കാമായിരുന്നില്ലേ? ഈ പാപം ജോബിയ്ക്ക് കഴുകി കളഞ്ഞാല്‍ പോകുമോ.

ഫേസ്ബുക്ക് പോസ്റ്റ്

ആര്‍എല്‍വി രാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

English summary
RLV Ramakrishnan facebook post.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam