ഈ ചിത്രത്തിന് പിന്നിൽ ഒരു സ്നേഹത്തിന്റെ കഥയുണ്ട്! മണിയുമായുളള അനുഭവം പങ്കുവച്ച് സഹോദരൻ...
ഭൂമിയിൽ നിന്ന് പോയി വർഷങ്ങൾ പിന്നിടുമ്പോഴും ഇപ്പോഴും എല്ലാവരുടയും മനസ്സിൽ മണി ജീവിക്കുന്നുണ്ട്.
ചിലർ ഭൂമിയിൽ നിന്ന് പോയ ശേഷവും നമ്മുടെ ഹൃദങ്ങളിൽ ജീവിക്കും. എത്ര വർഷങ്ങൾ കഴിഞ്ഞാലും ആളുടെ ഓർമ നമ്മുടെ മനസിൽ നിന്ന വിട്ട് പോകില്ല. ജീവിതത്തിലെ ഓരോ സന്ദർഭത്തിലും ആ വ്യക്തിയുടെ ഓർമ മനസ്സിൽ ഓടി വരും.

ഇതു പോലെയാണ് നടൻ കലാഭവൻ മണിയുടെ കാര്യവും. താരം ഭൂമിയിൽ നിന്ന് പോയി വർഷങ്ങൾ പിന്നിടുമ്പോഴും ഇപ്പോഴും എല്ലാവരുടയും മനസ്സിൽ മണി ജീവിക്കുന്നുണ്ട്. കേരളം ഒന്നടങ്കം പ്രളമുഖത്ത് അകപ്പെട്ടപ്പോൾ പോലും പലരുടേയും മനസ്സിൽ മണിയുടെ മുഖവും ഓർമ വന്നിരുന്നു. മണി ഉണ്ടായിരുന്നെങ്കിൽ അപകട ഘട്ടത്തിൽ ജനങ്ങൾക്ക് കൈതാങ്ങായി ഓടിയെത്തുമയിരുന്നു എന്ന്. നടൻ വിനയൻ ഇതിനെ കുറിച്ച് ഫേസ്ബുക്കിൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.
കലഭാവൻ മണിയുടെ സഹോദരനും നടനുമായ ആർഎൽവി രാമകൃഷ്ണൻ സഹോദരനുമായുളേള വികാരനിർഭരമായ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുകയാണ്. ഒരു വേദിയിൽ ഇരുവരും കെട്ടിപ്പിടിച്ച് നിൽക്കുന്ന ചിത്രങ്ങളാണ് രാമകൃഷ്ണൻ പങ്കുവെച്ചിരിക്കുന്നത്. ആ ഫോട്ടേയെ കുറിച്ചള്ള സന്ദർഭവും ആർഎൽവി പങ്കുവെച്ചിട്ടുണ്ട്.
ഈ ഫോട്ടോ നിലയ്ക്കില്ല ഒരിക്കലും മണിനാദം എന്ന ഗ്രൂപ്പിൽ കണ്ടതാണ്.ഇത് മറ്റാരും അല്ല ഞാനും ചേട്ടനും ആണ്. വർഷങ്ങൾക് മുൻപ് അന്നമനടയിലെ നൃത്ത വിദ്യാലയത്തിലെ വാർഷിക ചടങ് ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു മണി ചേട്ടൻ. പരിപാടിയുടെ അന്ന് ഷൂട്ടിങ്ങ് ഉള്ളതിനാൽ എത്താൻ പറ്റില്ല എന്ന് പറഞ്ഞപ്പോൾ ഞാനാകെ തകർന്നു പോയി. നാട്ടുകാരുടെ മുൻപിൽ ഞാനെന്തു പറയും എന്ന് വിചാരിച്ച് പകച്ച് നിൽക്കുന്ന സമയം: ഉദ്ഘാന ചടങ്ങ് നടന്നു കൊണ്ടിരിക്കെ ആരോടും പറയാതെ സ്റ്റേജിലേക്ക് നടന്നു വന്ന ചേട്ടനെ കണ്ടപ്പോൾ ഓടി ചെന്ന് കെട്ടിപിടിച്ചതാണ് ഈ രംഗം. ഈ ഫോട്ടോ ഗ്രൂപ്പിൽ ഇട്ടത് ആരാണെന്നറിയില്ല. ആരായാലും ഒരു പാട് നന്ദി.


Click it and Unblock the Notifications











