»   » ഇത് ചതി, ഇതില്‍ കൂടുതല്‍ എന്ത് തെളിവ് വേണം, ജാഫര്‍ ഇടുക്കിക്കെതിരെ മണിയുടെ സഹോദരന്‍

ഇത് ചതി, ഇതില്‍ കൂടുതല്‍ എന്ത് തെളിവ് വേണം, ജാഫര്‍ ഇടുക്കിക്കെതിരെ മണിയുടെ സഹോദരന്‍

Posted By:
Subscribe to Filmibeat Malayalam

ജാഫര്‍ ഇടുക്കിക്കെതിരെ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്ത്. രാമകൃഷ്ണന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതികരിച്ചത്. ജാഫര്‍ ഇടുക്കിയെ മണിയുടെ കൂട്ടുകാര്‍ ചേര്‍ന്ന് സല്‍ക്കരിക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുക്കൊണ്ടാണ് രാമകൃഷ്ണന്‍റെ പ്രതികരണം. ഇതില്‍ കൂടുതല്‍ എന്ത് തെളിവ് വേണം എന്ന് തുടങ്ങുന്ന അടികുറിപ്പോടെ.

ഫോട്ടോയില്‍ ജാഫറിനൊപ്പം സഹായി പീറ്ററുമുണ്ട്. മണി ചേട്ടന്റെ മരണവുമായി ബന്ധപ്പെട്ട് സംശയിക്കുന്ന ജാഫറിനെ മണിയുടെ മറ്റ് സുഹൃത്തുക്കള്‍ ചേര്‍ന്ന് സല്‍ക്കരിക്കുന്നു. ആശുപത്രിയ്ക്ക് സമീപമുള്ള ഒരു വീട്ടില്‍ വച്ചായിരുന്നു സല്‍ക്കാരം. ഇതില്‍ കൂടുതല്‍ എന്ത് തെളിവ് വേണം. ഇതെല്ലാം കണ്ടിട്ടും പോലീസ് കണ്ണടയ്ക്കുകയാണെന്നും രാമകൃഷ്ണന്‍ കുറ്റപ്പെടുത്തി.

ramakrishnan-07

മണിയുടെ മരണവുമായി ബന്ധപ്പെട്ട് കേസ് അന്വേഷണം ആരംഭിച്ചിട്ട് മാസങ്ങളായി. എന്നാല്‍ കേസ് അന്വേഷണം പുരോഗമിക്കാത്ത സാഹചര്യത്തില്‍ മണിയുടെ കുടുംബം സമരത്തിനൊരുങ്ങി. അന്വേഷണം ഊര്‍ജിതപ്പെടുത്തുമെന്ന് മന്ത്രിമന്ത്രാലത്തില്‍ നിന്ന് ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് കുടുംബം ഉപാസ സമരം പിന്‍വലിച്ചത്.

-
-
-
-
-
-
-
-
-
-
English summary
RLV Ramkrishanan facebook post.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam