»   » ദിലീപിന്റെ തിയേറ്ററില്‍ മോഷണം, മൂന്ന് ദിവസത്തെ കളക്ഷന്‍ കവര്‍ച്ച ചെയ്യപ്പെട്ടു!!

ദിലീപിന്റെ തിയേറ്ററില്‍ മോഷണം, മൂന്ന് ദിവസത്തെ കളക്ഷന്‍ കവര്‍ച്ച ചെയ്യപ്പെട്ടു!!

Written By:
Subscribe to Filmibeat Malayalam

തൃശ്ശൂര്‍, ചാലക്കുടിയിലുള്ള നടന്‍ ദിലീപിന്റെ ഡി സിനിമാസ് മള്‍ട്ടിപ്ലക്‌സില്‍ വന്‍ മോഷണം. ഓഫീസില്‍ നിന്ന് 6.82 ലക്ഷം രൂപ കവര്‍ച്ച ചെയ്യപ്പെട്ടു. മൂന്ന് ദിവസത്തെ കലക്ഷന്‍ തുകയാണ് നഷ്ടപ്പെട്ടത്.

കാര്‍ഡ് ഉപയോഗിച്ച് മാത്രം പ്രവേശിക്കാനാകുന്ന ഓഫീസ് മുറിയില്‍ നിന്നാണ് പണം മോഷ്ടിക്കപ്പെട്ടിരിയ്ക്കുന്നത്. തൃശൂരില്‍ നിന്ന് വിരലടയാള വിദഗ്ധരെത്തി പരിശോധന നടത്തി.

dileep

ഓഫീസ് ജീവനക്കാരനായ ബംഗാളി സ്വദേശി മിഥുനെ കാണാതായിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ ഓഫീസില്‍ ജീവനക്കാര്‍ ജോലിയില്‍ പ്രവേശിച്ച സമയത്ത് ആണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്.

എറണാകുളത്ത് നിന്നുള്ള ഏജന്‍സി മുഖേന ജോലിക്കെത്തിയതാണ് ബംഗാളി സ്വദേശി മിഥുന്‍. ഒഡീഷ സ്വദേശിയാണെന്നായിരുന്നു തിയറ്ററുകളിലെ മറ്റ് ജീവനക്കാരുടെ ധാരണ. കവര്‍ച്ചയ്ക്ക് ശേഷം നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ബംഗാള്‍ സ്വദേശിയാണെന്ന് കണ്ടെത്തിയത്.

English summary
Robbery in Dileep's Multiplex D Cinemas

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam