റോക്ക് ആന്റ് റോള്‍ ഹിറ്റ് ചാര്‍ട്ടിലേയ്ക്ക്
കഴിഞ്ഞ ദിവസം റിലീസ് ചെയ്ത റോക്ക് ആന്റ് റോള്‍ എന്ന മോഹന്‍ലാല്‍ ചിത്രം ഈ വര്‍ഷത്തെ ഹിറ്റുകളിലൊന്നാകുമെന്നുറപ്പാകുന്നു.
യുവാക്കളെയും കുടുംബ പ്രേക്ഷകരെയും ഒന്നുപോലെ ആകര്‍ഷിക്കുന്നതാണ് ഈ ചിത്രത്തിന്റെ ചേരുവകളെന്ന് ആദ്യറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കേരളത്തില്‍ 45 കേന്ദ്രങ്ങളിലാണ് റോക്ക് ആന്റ് റോള്‍ റിലീസ് ചെയ്തത്.
കുറഞ്ഞ ബജറ്റില്‍ പൂര്‍ത്തിയാക്കിയ ഈ രഞ്ജിത്ത് ചിത്രത്തിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകമനസ് കവര്‍ന്നു കഴിഞ്ഞു. രഞ്ജിത്തിന്റെ മോഹന്‍ലാല്‍ കഥാപാത്രമെന്നു കേട്ടാല്‍ മീശ പിരിച്ച് അഴിഞ്ഞാടുന്ന ഒരമാനുഷികനെയാണ് പലരും ആദ്യം ഓര്‍ക്കുക.
എന്നാല്‍ പുതിയ ഭാവങ്ങളിലും വേഷത്തിലും ലളിതസുന്ദരമായ ഒരു ലാല്‍ മാജിക്കാണ് റോക്ക് ആന്റ് റോളിലൂടെ രഞ്ജിത്ത് അവതരിപ്പിക്കുന്നത്. ലാലും സിദ്ധിഖും ഹരിശ്രീ അശോകനും ജഗതി ശ്രീകുമാറുമൊക്കെ ഒന്നിക്കുന്ന രംഗങ്ങള്‍ യുവാക്കളെയും കുടുംബപ്രേക്ഷകരെയും തീയേറ്ററിലെത്തിക്കും.
ചിത്രത്തിലെ ഗാനങ്ങളും ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. ഹിറ്റ് ജോടികളായ വിദ്യാസാഗര്‍ ഗിരീഷ് പുത്തഞ്ചേരി ടീമാണ് ഈ ഗാനങ്ങളൊരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications