ദീപാവലി വെടിക്കെട്ടിന് ലാലും ദിലീപും
ഇത്തവണ ദീപാവലിക്ക് താരയുദ്ധം മോഹന്‍ലാലും ദിലീപും തമ്മിലായിരിക്കും. രഞ്ജിത്ത് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം റോക്ക് എന്‍ റോളും ദിലീപിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്ത കല്‍ക്കത്താ ന്യൂസും ദീപാവലി ദിനമായ നവംബര്‍ എട്ടിനാണ് റിലീസ് ചെയ്യുന്നത്.
ദീപാവലിക്ക് മമ്മൂട്ടിക്ക് ചിത്രമുണ്ടാവില്ല. റംസാന്‍ ചിത്രമായി ഒക്ടോബര്‍ 12ന് പുറത്തിറങ്ങുന്ന നസ്രാണി മമ്മൂട്ടി ചിത്രമായി ദീപാവലിക്കും തുടരും. നവംബറില്‍ മമ്മൂട്ടിയുടെ ചിത്രം റിലീസ് ചെയ്യുന്നുണ്ടെങ്കിലും അത് നവംബര്‍ 29നാണ്. രഞ്ജി പണിക്കര്‍ ഒരുക്കുന്ന രൗദ്രമാണ് അന്ന് റിലീസ് ചെയ്യുന്നത്.
ഒക്ടോബര്‍ 11ന് റംസാന്‍ ചിത്രമായി റിലീസ് ചെയ്യുന്ന മോഹന്‍ലാലിന്റെ പരദേശി വലിയ ബോക്സോഫീസ് വിജയം പ്രതീക്ഷിച്ചല്ല തിയേറ്ററുകളിലെത്തുന്നത്. തനിക്ക് നടനെന്ന നിലയിലുള്ള കൂടുതല്‍ അംഗീകാരങ്ങള്‍ നേടിത്തരുമെന്ന പ്രതീക്ഷയില്‍ മാത്രമാണ് ഈ ഓഫ് ബീറ്റ് ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചത്. അതുകൊണ്ടു തന്നെ പരദേശി റിലീസ് ചെയ്ത് ഒരു മാസം തികയും മുമ്പു തന്നെ ബോക്സോഫീസ് വിജയം കൊയ്യാനായി മോഹന്‍ലാല്‍ റോക്ക് എന്‍ റോളുമായി എത്തുകയാണ്.
നാല് മാസത്തെ ഇടവേളക്കു ശേഷമാണ് ഒരു ദിലീപ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. അതുകൊണ്ടു തന്നെ ദീപാവലി ചിത്രമായ കല്‍ക്കത്താ ന്യൂസില്‍ ദിലീപിന് ഏറെ പ്രതീക്ഷകളുണ്ട്.
അടുത്ത പേജ്-


Click it and Unblock the Notifications