നേരത്തെ കോര്‍ത്തപ്പോള്‍ കൊയ്തത് ദിലീപ്
മോഹന്‍ലാല്‍, ദിലീപ് ചിത്രങ്ങള്‍ ബോക്സോഫീസ് യുദ്ധത്തില്‍ ഈ വര്‍ഷം ഇതിനു മുമ്പ് നേര്‍ക്കു നേര്‍ വന്നത് ഒരു തവണ മാത്രമാണ്. വിഷുവിനായിരുന്നു അത്. വിഷു ചിത്രങ്ങളായി ദിലീപിന്റെ വിനോദയാത്രയും മോഹന്‍ലാലിന്റെ ഛോട്ടാ മുംബൈയും ഏറ്റുമുട്ടിയപ്പോള്‍ വിജയക്കൊയ്ത്തില്‍ മുന്നിലെത്തിയത് വിനോദയാത്രയാണ്.
താരയുദ്ധത്തില്‍ ഛോട്ടാ മുംബൈ രണ്ടാം സ്ഥാനത്തിലൊതുങ്ങി. സത്യന്‍ അന്തിക്കാട് - ദിലീപ് ചിത്രമെന്ന നിലയില്‍ വിനോദയാത്ര വന്‍വിജയമാണ് നേടിയത്.
സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തില്‍ ആദ്യമായി ദിലീപ് നായകനായപ്പോള്‍ അത് വന്‍വിജയമായി. ബ്ലെസ്സിയുടെ ചിത്രത്തിലും ദിലീപ് അഭിനയിക്കുന്നത് ആദ്യമായാണ്. വിനോദയാത്ര നേടിയെടുത്ത വിജയം കല്‍ക്കത്താ ന്യൂസിലും ദിലീപ് ആവര്‍ത്തിക്കുമോ?
ചന്ദ്രോത്സവത്തിന്റെ വന്‍പരാജയത്തിനു ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രമാണ് റോക്ക് എന്‍ റോള്‍. പുതിയ രൂപഭാവങ്ങളിലാണ് ലാല്‍ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
മോഹന്‍ലാല്‍ ആരാധകരെ തൃപ്തിപ്പെടുത്തുന്ന വിധത്തില്‍ ഹീറോയിസവും മറ്റ് മസാലകളുമെല്ലാമായി ഒരു തട്ടുപൊളിപ്പന്‍ ചിത്രമാണ് രഞ്ജിത്ത് ഒരുക്കിയിരിക്കുന്നത്. അതേ സമയം ബ്ലെസ്സിയുടെ കല്‍ക്കത്താ ന്യൂസ് ജീവിത ഗന്ധിയായ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ചിത്രമാണ്. വ്യത്യസ്തമായ ജനുസുകളില്‍ പെടുന്ന രണ്ട് ചിത്രങ്ങള്‍. ഇതിലേതു ചിത്രം വിജയക്കൊയ്ത്തില്‍ മുന്നിലെത്തും?


Click it and Unblock the Notifications











