വീടുകള്‍ പൂര്‍ണമായും നശിച്ച് പോയവര്‍ പേടിക്കണ്ട! പോംവഴിയുണ്ടെന്ന് നടി രോഹിണി, വ്യത്യസ്ത മാര്‍ഗമാണ്!!
കേരളത്തിനെ ബാധിച്ച പ്രളയക്കെടുതി ഒന്ന് ഒതുങ്ങിയ മട്ടിലാണ്. സംസ്ഥാനത്തിലെ എല്ലാ ജില്ലകളിലും വലിയ വിപത്തായിരുന്നു ഉണ്ടായത്. സ്വന്തം ജീവന് ഭീഷണി ഉണ്ടായിരുന്നെങ്കിലും അതൊന്നും വക വെക്കാതെ നിരവധി ആളുകളാണ് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയിരുന്നത്. മഴയുടെ ശക്തിയൊന്ന് കുറഞ്ഞെങ്കിലും പ്രളയക്കെടുതി തീര്‍ന്നിട്ടില്ല.
ഈ ദുരിതത്തില്‍ നിന്നും കരകറയാന്‍ കേരളത്തിന് കൈത്താങ്ങായി സഹായപ്രവാഹമാണ്. ബോളിവുഡ് മുതല്‍ ഇന്ത്യന്‍ സിനിമയിലെ എല്ലായിടങ്ങളില്‍ നിന്നും താരങ്ങള്‍ സഹായഹസ്തവുമായി എത്തിയിരുന്നു. പേമാരിയും വെള്ളപൊക്കവും അവസാനിച്ചാലും ആളുകള്‍ പ്രതിസന്ധിയിലാവാന്‍ പോവുന്നത് മറ്റൊരു കാരണത്തിലാണ്. അതിനൊരു പരിഹാരം ഉപദേശിച്ച് നടി രോഹിണി എത്തിയിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് കൊടുത്ത അഭിമുഖത്തിലാണ് നടി കാര്യങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുന്നത്.

പ്രളയക്കെടുതിയിലായ കേരളം
ദൈവത്തിന്റെ സ്വന്തം നാടിനോട് പ്രകൃതി കോപിച്ചപ്പോള്‍ നഷ്ടമായത് ഒരു ജനതയുടെ മുഴുവന്‍ ജീവതമാണ്. നിരവധി പേര്‍ക്ക് പ്രളയക്കെടുതിയില്‍ മരണത്തിന് കീഴടങ്ങേണ്ടി വന്നിരുന്നു. ദുരിതാശ്വാസ ക്യാംപുകളിലും മറ്റുമായി കഴിയുന്നവര്‍ക്ക് ആവശ്യമായ ഭക്ഷണം, വസ്ത്രം, മറ്റ് ആവശ്യവസ്തുക്കള്‍ എത്തിക്കാന്‍ സന്നദ്ധരായി ഒരുപാട് പേരുണ്ട്. കര-നാവിക- വ്യോമ സേനകളും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്തം നല്‍കി. പ്രളയത്തിന്റെ തീവ്രത ഒന്ന് കെട്ടടങ്ങിയെങ്കിലും വീടുകളിലേക്ക് തിരിച്ച് പോവാനുള്ള സാഹചര്യം ആയിട്ടില്ല.

താരങ്ങളുടെ ഇടപെടല്‍
രാജ്യത്തെ നിരവധി താരങ്ങളാണ് കേരളത്തിന് കൈത്താങ്ങായി സഹായങ്ങള്‍ ചെയ്തിരിക്കുന്നത്. തങ്ങളാല്‍ കഴിയുന്ന തരത്തില്‍ പണമായിട്ടും മറ്റ് വസ്തുക്കളായിട്ടും സഹായങ്ങള്‍ കേരളത്തിലേക്ക് എത്തിക്കാന്‍ താരങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. അവര്‍ക്കൊപ്പം നടി രോഹിണിയും പങ്കാളിയായിരിക്കുകയാണ്. ഒപ്പം രോഹിണിയുടെ കൂട്ടുകാരുമുണ്ട്. മുന്‍പ് ചെന്നൈയിലെ വെള്ളപൊക്കത്തില്‍ രക്ഷാപ്രവര്‍ത്തനത്തിലും മറ്റുമായി നടി സജീവമായി പ്രവര്‍ത്തിച്ചിരുന്നു.

വീടുകളെല്ലാം നിലംപൊത്തി
കേരളത്തിലേക്ക് വരുവാന്‍ താല്‍പര്യമുണ്ടെങ്കിലും അവിടുത്തെ ഭൂമിശാസ്ത്രത്തെ കുറിച്ച് കൂടുതലായി അറിയില്ല. എനിക്ക് അവിടുത്തെ കുറിച്ച് കൂടുതല്‍ അറിയണമെന്നുണ്ട്. എല്ലാവരും ഭക്ഷണത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും മുന്‍ഗണന കൊടുത്തപ്പോള്‍ റോഹിണി വീട് നഷ്ടപ്പെട്ടവരെ കുറിച്ചാണ് ചിന്തിച്ചിരിക്കുന്നത്. ചിലരുടെ വീടുകള്‍ നന്നാക്കി എടുക്കാന്‍ പറ്റാത്ത രീതിയില്‍ നശിച്ച് പോയിരിക്കുകയാണ്. അത്തരത്തില്‍ ഒരുപാട് ആളുകളുടെ വീടുകളാണ് നശിച്ചിരിക്കുന്നത്.

പ്രകൃതിയിലേക്ക് മടങ്ങി പോവുക
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പൊന്നാനിയിലെ ഒരു കോളേജില്‍ ഞാന്‍ പരിപാടിയ്ക്ക് പോയിരുന്നു. അവിടെ പത്ത് ആളുകള്‍ വരികയും കുറഞ്ഞ ചിലവില്‍ വീടുകള്‍ നിര്‍മ്മിക്കുന്നതിനെ കുറിച്ച് പറഞ്ഞിരുന്നു. അത് ലൗരി ബക്കര്‍ ഐഡിയോളജി ഉപയോഗിച്ചായിരുന്നു. ഒരു മാസം കൂടി കഴിയുമ്പോള്‍ പ്രകൃതി അങ്ങോട്ട് പോവാന്‍ പറയുകയാണ്. മാത്രമല്ല പ്രകൃതിദത്തമായ രീതിയില്‍ വീടുകള്‍ നിര്‍മ്മിക്കാനും അവരെ സഹായിക്കാനും ഞാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും നടി പറയുന്നു.


Click it and Unblock the Notifications











