»   » രഘുവിന് ഒരു അസുഖമായിരുന്നു, അത് മകനും പകരും എന്ന് കരുതിയാണ് പിരിഞ്ഞത്; രോഹിണി

രഘുവിന് ഒരു അസുഖമായിരുന്നു, അത് മകനും പകരും എന്ന് കരുതിയാണ് പിരിഞ്ഞത്; രോഹിണി

Posted By:
Subscribe to Filmibeat Malayalam

മറ്റ് താരങ്ങളെ പോലെയല്ല രോഹിണി. രഘുവുമായുള്ള ബന്ധം വേര്‍പിരിഞ്ഞ ശേഷം മറ്റൊരു ബന്ധം തേടി പോയിട്ടില്ല. ഇപ്പോഴും മകന് വേണ്ടി ജീവിയ്ക്കുകയാണ്. 2004 ല്‍ രഘുവില്‍ നിന്ന് വിവാഹ മോചനം നേടി. രഘു മരിച്ചപ്പോഴും മറ്റൊരു വിവാഹത്തെ കുറിച്ച് രോഹിണി ചിന്തിച്ചില്ല.

തങ്ങള്‍ വേര്‍പിരിയാനുണ്ടായ കാരണത്തെ കുറിച്ചും രോഹിണി ആദ്യമായി മനസ്സു തുറന്നു. റിമി ടോമി അവതരിപ്പിയ്ക്കുന്ന ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രോഹിണി.

മരണത്തെ മുഖാമുഖം കണ്ട ആ അനുഭവം മറക്കാന്‍ ആഗ്രഹിക്കുന്നു എന്ന് ആത്മസഖിയിലെ ചാരു

രഘു നല്ലവനാണ്

രഘു നല്ല ആളാണ്. സ്‌നേഹമുള്ള ആളാണ്. ആരു വന്ന് എന്ത് ചോദിച്ചാലും ചെയ്തുകൊടുക്കും- രോഹിണി തന്റെ മുന്‍ ഭര്‍ത്താവിനെ കുറിച്ച് പറഞ്ഞു.

ഒറ്റ പ്രശ്‌നം

അഡിക്ഷന്‍ എന്ന രോഗമായിരുന്നു രഘുവിന്റെ പ്രശ്‌നം. ഞാന്‍ ആ രോഗത്തോട് തോറ്റുപോയി. രഘുവിനെ ആ പ്രശ്‌നത്തില്‍ നിന്ന് കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല

മകനെ ഓര്‍ത്ത് പിരിഞ്ഞു

മകനും രഘുവിന്റെ അഡിക്ഷന്‍ ബാധിക്കും എന്ന് തോന്നിയപ്പോഴാണ് വേര്‍പിരിഞ്ഞത്. രഘുവിനെ രക്ഷപ്പെടുത്തണം എന്ന് വിചാരിച്ചെങ്കിലും അഞ്ച് വയസ്സുള്ള മകനെ ഓര്‍ത്ത് വേര്‍പിരിഞ്ഞു.

ആദ്യ പ്രണയം

എന്റെ ആദ്യ പ്രണയമാണ് രഘു. രഘുവിന് മുന്‍പോ പിന്‍പോ അതുപോലെ ഒരാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല- രോഹിണി പറഞ്ഞു.

മറ്റൊരു വിവാഹം

എനിക്കൊരു രണ്ടാനമ്മ ഉണ്ടായിരുന്നു. എന്റെ അമ്മ ചെറുപ്പത്തിലേ മരിച്ചതാണ്. അതുകൊണ്ട് ഒരു രണ്ടാനച്ഛന്‍ ഉണ്ടായാല്‍ റിഷിയെ എങ്ങിനെ ബാധിക്കും എന്ന പേടിയുണ്ടായിരുന്നു.

സ്വാതന്ത്രം സന്തോഷം

ഇപ്പോള്‍ നല്ല സ്വാതന്ത്രം അനുഭവിയ്ക്കുന്നുണ്ട്. റിഷിയ്ക്ക് പൂര്‍ണ ശ്രദ്ധ കൊടുക്കാന്‍ കഴിയുന്നുണ്ട്. ഞങ്ങള്‍ക്കിടയില്‍ ആരുമില്ല. രണ്ട് പേരെയും നോക്കിക്കൊള്ളാം എന്ന് പറഞ്ഞ് വരുന്ന ആരെയും ഇതുവരെ കണ്ടില്ല.

റഹ്മാനുമായി ഗോസിപ്പ്

ആദ്യ കാലങ്ങളില്‍ നടന്‍ റഹ്മാനുമായി ഗോസിപ്പുകള്‍ വരുമായിരുന്നു. രണ്ട് പേരും ടീനേജ്. ഗോസിപ്പിനോട് എങ്ങിനെ പ്രതികരിക്കണം എന്നൊന്നും അറിയില്ല. പിന്നീട് റഹ്മാന്‍ തന്നെയാണ് പറഞ്ഞത് അതൊന്നും ഗൗരവമായി എടുക്കേണ്ട കാര്യമില്ലെന്ന്- രോഹിണി പറഞ്ഞു.

English summary
Rohini revealed the reason behind her split from Raghu

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam