8 സിനിമകളും 100 കോടി! ഇന്ത്യന്‍ സിനിമയില്‍ അത്ഭുതം സൃഷ്ടിച്ച് സംവിധായകന്‍ രോഹിത് ഷെട്ടി!!
Recommended Video

മലയാളത്തില്‍ അപൂര്‍വ്വമായിട്ടേ നൂറ് കോടി ക്ലബ്ബിലെത്തുന്ന ചിത്രങ്ങള്‍ പിറന്നിട്ടുള്ളു. മോഹന്‍ലാലിന്റെ പുലിമുരുകനായിരുന്നു ആദ്യം നൂറ് കോടി മറികടന്ന മലയാള ചിത്രം. പിന്നാലെ കായംകുളം കൊച്ചുണ്ണി, ഒടിയന്‍ എന്നീ സിനിമകളാണ് ബോക്‌സോഫീസില്‍ മിന്നുന്ന പ്രകടനം കാഴ്ച വെച്ചിരിക്കുന്നത്. മലയാളത്തിന്റെ കാര്യം ഇങ്ങനെയാണെങ്കിലും മറ്റ് ഇന്‍ഡസ്ട്രികളിലെ അവസ്ഥ അതുപോലെയല്ല.
നിരന്തരം കോടികള്‍ വാരിക്കൂട്ടുന്ന ഇന്‍ഡസ്ട്രിയാണ് ബോളിവുഡ്. നൂറും ആയിരവും രണ്ടായിരം കോടികളുമായി ഇന്ത്യന്‍ സിനിമയെ അത്ഭുതപ്പെടുത്താന്‍ ഒരുപാട് സിനിമകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അക്കൂട്ടത്തില്‍ രോഹിത് ഷെട്ടിയെ കുറിച്ച് നമുക്ക് എടുത്ത് പറയേണ്ടി വരും. തുടര്‍ച്ചയായി രോഹിത് സംവിധാനം ചെയ്ത എട്ടോളം സിനിമകള്‍ നൂറ് കോടിയ്ക്ക് മുകളില്‍ സ്വന്തമാക്കി എന്നതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.

നൂറ് കോടി ക്ലബ്ബ്
പൊതുവേ ആമിര്‍ ഖാന്‍, ഷാരുഖ് ഖാന്‍ തുടങ്ങിയ താരങ്ങളെല്ലാം വര്‍ഷത്തില്‍ ഒരു സിനിമ മാത്രം ചെയ്യുന്നവരാണ്. അക്കൂട്ടത്തിലൊരാളാണ് രോഹിത് ഷെട്ടി. രോഹിത് ഷെട്ടിയുടെ സംവിധാനത്തിലെത്തിയ അവസാനത്തെ എട്ട് സിനിമകളും ബോക്‌സോഫീസില്‍ മിന്നുന്ന പ്രകടനം നടത്തിയിരുന്നവയായിരുന്നു. വെറും പ്രകടനം മാത്രമല്ല ബോക്‌സോഫീസില്‍ നൂറ് കോടിയ്ക്ക് മുകളില്‍ നേടിയ സിനിമകളാണ് എല്ലാം.

എട്ട് സിനിമകള്‍
ഗോല്‍മാല്‍ 3, സിങ്കം, ബോല്‍ ബച്ചന്‍, ചെന്നൈ എക്‌സ്പ്രസ്, സിങ്കം റിട്ടേന്‍സ്, ദില്‍വാലെ, ഗോല്‍മാലെ എഗെയ്ന്‍, സിബ എന്നീ സിനിമകളാണ് രോഹിത് ഷെട്ടി എന്ന സംവിധായകന്റെ പേര് തങ്കലിപികളാല്‍ എഴുതിയത്. വര്‍ഷങ്ങളുടെ പരിചയ സമ്പത്തുള്ള മറ്റൊരു ബോളിവുഡ് സംവിധായകന്മാര്‍ക്കും അവകാശപ്പെടാന്‍ കഴിയാത്ത തരത്തിലാണ് രോഹിത്തിന്റെ വളര്‍ച്ച. ബ്രഹ്മാണ്ഡമോ ബിഗ് ബജറ്റോ ഇല്ലെങ്കിലും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന സിനിമകള്‍ കണ്ടെത്തി തിയറ്ററുകളിലേക്ക് എത്തിക്കുകയാണ് രോഹിത് ചെയ്തിരിക്കുന്നത്.

ഗോല്‍മാല്‍ സീരിസ്
ബോളിവുഡിലെ ഏറ്റവും ഹിറ്റായ സിനിമയായിരുന്നു ഗോല്‍മാല്‍. കോമഡി എന്റര്‍ടെയിനറായി ഒരുക്കിയ ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, അര്‍ഷാദ് വാര്‍ഷി, ഷര്‍മണ്‍ ജോഷി, റിമി സെന്‍, തുടങ്ങി വമ്പന്‍ താരങ്ങള്‍ അണിനിരന്നിരുന്നു. ഗോല്‍മാലിന്റെ വിജയത്തോടെ ഈ സീരിസില്‍ വേറെയും സിനിമകള്‍ റിലീസിനെത്തിയിരുന്നു. എല്ലാം ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്നവ ആയിരുന്നതിനാല്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയായിരുന്നു സ്വീകരിച്ചിരുന്നത്.

ഹിറ്റായി സിംബ
രോഹിത് ഷെട്ടിയുടെ സംവിധാനത്തിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് സിംബ. രണ്‍വീര്‍ സിംഗും താരപുത്രി സാറ അലിഖാനും നായിക നായകന്മാരായി അഭിനയിച്ച സിനിമ ക്രിസ്തുമസിന് മുന്നോടിയായിട്ടായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. തിയറ്ററുകളില്‍ നിന്നും അല്ല പ്രതികരണം സ്വന്തമാക്കിയ സിനിമ ബോക്‌സോഫീസില്‍ തരംഗമായി കൊണ്ടിരിക്കുകയാണ്. റിലീസിനെത്തി അഞ്ച് ദിവസം കഴിയുമ്പോള്‍ 124.54 കോടിയായിരുന്നു സിംബ ബോക്‌സോഫീസില്‍ സ്വന്തമാക്കിയിരിക്കുന്നത്.


Click it and Unblock the Notifications











