ഫഹദ് ഫാസിലിന്റെ റോള്‍മോഡല്‍സ്; 14 ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട്!!
ഫഹദ് ഫാസിലിനെ നായകനായ റോള്‍ മോഡല്‍സ് ജൂണ്‍ 25നാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. റാഫി സംവിധാനം ചെയ്ത കോമിക്കല്‍ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.
ഫഹദ് ഫാസിലിനെ നായകനായ റോള്‍ മോഡല്‍സ് ജൂണ്‍ 25നാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. റാഫി സംവിധാനം ചെയ്ത കോമിക്കല്‍ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഫഹദ് ഫാസില്‍ ആദ്യമായി ഹിറ്റ് മേക്കര്‍ റാഫിക്കൊപ്പം അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി റോള്‍ മോഡല്‍സിനുണ്ട്.
റിലീസ് ചെയ്ത് രണ്ടു ആഴ്ചകള്‍ പിന്നിടുമ്പോള്‍ ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടിട്ടുണ്ട്. 14 ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടുമ്പോള്‍ 6.38 കോടിയാണ് ചിത്രം ബോക്‌സോഫീസില്‍ നേടിയത്. കേരളത്തില്‍ നിന്ന് മാത്രം റോള്‍ മോഡല്‍സ് നേടിയ കളക്ഷന്‍ റിപ്പോര്‍ട്ടാണിത്. ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ടിലൂടെ തുടര്‍ന്ന് വായിക്കാം...

ബോക്‌സോഫീസില്‍ പരാജയം
വലിയ പ്രതീക്ഷയോടെ എടുത്ത ചിത്രത്തിന് ബോക്‌സോഫീസില്‍ പരാജയമാണ് സംഭവിച്ചത്. റാഫിയുടെ കോമഡി ചിത്രങ്ങളുടെ ആരാധകര്‍ക്ക് മാത്രമാണ് റോള്‍ മോഡല്‍സ് കണ്ടിട്ട് പിടിച്ചുള്ളൂ.

ആദ്യ ദിവസത്തെ കളക്ഷന്‍
റിലീസ് ചെയ്ത ആദ്യ ദിവസം ചിത്രം ബോക്‌സോഫീസില്‍ 1.29 കോടിയാണ് നേടിയത്. ബോക്‌സോഫീസിലെ ചിത്രത്തിന്റെ മോശം പ്രകടനത്തിന് കാരണം റിലീസിന് മുമ്പ് കാര്യമായ പ്രൊമോഷനാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കൊച്ചിയില്‍ നിന്ന്
കൊച്ചിയില്‍ മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് മാത്രമായി അഞ്ചു ലക്ഷം രൂപയാണ് റോള്‍ മോഡല്‍സിന് ബോക്‌സോഫീസില്‍ നിന്ന് ലഭിച്ചത്. ഗോവ, മൂവാറ്റുപുഴ എന്നിവടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

9 ദിവസത്തെ കളക്ഷന്‍
റിലീസ് ചെയ്ത 9 ദിവസത്തെ റോള്‍ മോഡല്‍സിന്റെ കളക്ഷന്‍ 5.49 കോടിയായിരുന്നു. നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക വേഷം അവതരിപ്പിച്ചത്.

മറ്റ് കഥാപാത്രങ്ങള്‍
വിനായകന്‍, ഷറഫുദ്ദീന്‍, സൃന്ദ, വിനയ് ഫോര്‍ട്ട്, രഞ്ജി പണിക്കര്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


Click it and Unblock the Notifications











