തൊണ്ടിമുതലും പാരയായി, റോള്‍ മോഡല്‍സിന്റെ 9 ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട്!!
ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി റാഫി സംവിധാനം ചെയ്ത ചിത്രമാണ് റോള്‍ മോഡല്‍സ്.
ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി റാഫി സംവിധാനം ചെയ്ത ചിത്രമാണ് റോള്‍ മോഡല്‍സ്. ജൂണ്‍ 25നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. കോമിക്കല്‍ എന്റര്‍ടെയിനറായ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.
റിലീസ് ചെയ്ത് 9 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ചിത്രം 5.49 കോടിയാണ് ബോക്‌സോഫീസില്‍ നേടിയത്. കേരളത്തില്‍ നിന്നുള്ള കളക്ഷന്‍ റിപ്പോര്‍ട്ടാണിത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഫഹദിന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രം റോള്‍ മോഡല്‍സിനെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്.

റിലീസ് ചെയ്ത ആദ്യ ദിവസം 1.29 കോടിയാണ് ചിത്രം കേരള ബോക്‌സോഫീസില്‍ നേടിയത്. റിലീസ് മുന്നോടിയായി നടന്ന മോശമായ പ്രൊമോഷന്‍ വര്‍ക്കുകളാണ് ചിത്രത്തിന്റെ കളക്ഷനെ ബാധിച്ചതെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.
നാലു സുഹൃത്തുക്കള്‍ ചേര്‍ന്നുള്ള ഗോവ ട്രിപ്പും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം. നമിത പ്രമോദാണ് ചിത്രത്തിലെ നായിക വേഷം അവതരിപ്പിക്കുന്നത്. വിനായകന്‍, ഷറഫുദീന്‍, സൃന്ദ അര്‍ഹാന്‍, വിനയ് ഫോര്‍ട്ട് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications











