നമസ്‌തേ ബാലിയിലൂടെ റോമ തിരിച്ചെത്തുന്നു

By Lakshmi

ഇടക്കാലത്ത് മലയാളത്തിലെത്തിയ യുവനടിമാരില്‍ പെട്ടെന്നുതന്നെ ശ്രദ്ധനേടിയ താരമായിരുന്നു റോമ. തെലുങ്കിലൂടെ അരങ്ങേറ്റം കുറിച്ച റോമ പിന്നീട് ശ്രദ്ധകേന്ദ്രീകരിച്ചത് മലയാളത്തിലായിരുന്നു. മലയാളത്തില്‍ താരത്തിന് ഒരുപിടി മികച്ച വേഷങ്ങള്‍ ലഭിയ്ക്കുകയും ചെയ്തു. മോഡേണ്‍ പെണ്‍കുട്ടിയായും നാട്ടിന്‍പുറത്തുകാരിയായുമെല്ലാം അഭിനയിക്കാനുള്ള റോമയുടെ കഴിവിനനുസരിച്ച് വിവധ വേഷങ്ങളാണ് താരത്തിന് ലഭിച്ചത്.

പക്ഷേ മോഹന്‍ലാല്‍ നായകനായി എത്തിയ ഗ്രാന്റ് മാസ്റ്റര്‍ എന്ന ചിത്രത്തില്‍ സെലിബ്രിറ്റിയായി അഭിനയിച്ച റോമയെപിന്നീട് പെട്ടെന്ന് സിനിമകളില്‍ കാണാതായി. ചാനല്‍ ഷോയില്‍ ജൂറിയായി എത്തിയെങ്കിലും റോമയെ സിനിമയില്‍ കണ്ടില്ല. ഇപ്പോഴിതാ റോമ വീണ്ടും മലയാളത്തിന്റെ വെള്ളിത്തിരയിലേയ്‌ക്കെത്തുകയാണ്.

റോമയുടെ പുത്തന്‍ ചിത്രം

നമസ്‌തേ ബാലിയിലൂടെ റോമ തിരിച്ചെത്തുന്നു

സംവിധായകന്‍ ബിജോയ് ഒരുക്കുന്ന നമസ്‌തേ ബാലി എന്ന ചിത്രത്തിലൂടെയാണ് റോമ തിരിച്ചെത്തുന്നത്. കുസൃതിനിറഞ്ഞ ഇന്നസെന്റായ മുഖമുള്ള ഒരു നടിയെ വേണമെന്നതിനാലാണ് താന്‍ റോമയെ നായികയായി സെലക്ട് ചെയ്തതെന്നാണ് ബിജോയ് പറയുന്നത്.

നര്‍മ്മ ചാലിച്ച ചിത്രം

നമസ്‌തേ ബാലിയിലൂടെ റോമ തിരിച്ചെത്തുന്നു

നമസ്‌തേ ബാലി ഒരു നായികാ പ്രാധാന്യമുള്ള ചിത്രമാണ്. ചിത്രത്തിലെ നായിക ഒരു വ്യക്തിയെ അന്വേഷിച്ചുപോകുന്നതാണ് കഥ. ബാലിയിലും എറണാകുളത്തുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ്. അജു വര്‍ഗീസാണ് ചിത്രത്തില്‍ അഭിനയിക്കുന്ന മറ്റൊരു താരം.

റോമ എവിടെയായിരുന്നു

നമസ്‌തേ ബാലിയിലൂടെ റോമ തിരിച്ചെത്തുന്നു

ഇടക്കാലത്ത് മലയാളത്തില്‍ നിറയെ ചിത്രങ്ങള്‍ ചെയ്ത റോമ പറയുന്നത് താന്‍ നൃത്തപരിപാടികളുമായി തിരക്കിലായിരുന്നുവെന്നാണ്. വിദേശങ്ങളില്‍ ഒരുപാട് നൃത്തപരിപാടികള്‍ റോമ ചെയ്തു.

കഥാപാത്രങ്ങളില്‍ മതിപ്പു തോന്നിയില്ല

നമസ്‌തേ ബാലിയിലൂടെ റോമ തിരിച്ചെത്തുന്നു

തന്നെത്തേടിയെത്തുന്ന കഥാപാത്രങ്ങളില്‍ അത്ര താല്‍പര്യം തോന്നിയില്ലെന്നും അതിനാല്‍ നൃത്തത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചെന്നും റോമ പറയുന്നു.

ആദ്യ ചിത്രം

നമസ്‌തേ ബാലിയിലൂടെ റോമ തിരിച്ചെത്തുന്നു

തെലുങ്ക് ചിത്രമായ മിസ്റ്റര്‍ ഇറബാബുവിലൂടെയാണ് റോമ സിനിമയിലെത്തിയത്. പിന്നീട് തമിഴില്‍ കാതലേ എന്‍ കാതലേ എന്നൊരു ചിത്രം ചെയ്തു.

നോട്ബുക്കിലൂടെ മലയാളത്തില്‍

നമസ്‌തേ ബാലിയിലൂടെ റോമ തിരിച്ചെത്തുന്നു

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത നോട്ബുക് എന്ന ചിത്രത്തിലൂടെയാണ് റോമ മലയാളത്തില്‍ എത്തിയത്.

റോമയുടെ മികച്ച മലയാള ചിത്രങ്ങള്‍

നമസ്‌തേ ബാലിയിലൂടെ റോമ തിരിച്ചെത്തുന്നു

പൃഥ്വിരാജ് നായകനായ ചോക്ലേറ്റ്, ജയസൂര്യയുടെ ഷേക്‌സ്പിയര്‍ എംഎ മലയാളം, ട്രാഫിക്, ചാപ്പാ കുരിശ്, മിന്നാമിന്നിക്കൂട്ടം എന്നിവയെല്ലാം റോമ മികച്ച പ്രകടനം കാഴ്ചവച്ച ചിത്രങ്ങളായിരുന്നു.

റോമ അസ്രാനി

നമസ്‌തേ ബാലിയിലൂടെ റോമ തിരിച്ചെത്തുന്നു

റോമ അസ്രാനിയെന്നാണ് റോമയുടെ മുഴുവന്‍ പേര്. ചെന്നൈയില്‍ സ്ഥിരമാതാമസമാക്കിയ ദില്ലി സ്വദേശികളാണ് റോമയുടെ കുടുംബം, മോഡലിങില്‍ നിന്നാണ് റോമ സിനിമയിലെത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X