റോമയ്‌ക്കെതിരെ ഗോസിപ്പിറക്കുന്നതാര്?

പണം മാത്രമല്ല പ്രധാനം. അംഗീകരിക്കപ്പെടുക എന്നതും ഒരു വലിയ കാര്യമാണ്. തനിക്ക് ഇഷ്ടമില്ലാത്ത കാര്യം ആരുടെ ഭാഗത്തു നിന്നുണ്ടായാലും വലിപ്പ ചെറുപ്പമില്ലാതെ പ്രതികരിക്കും. തന്റയീ തുറന്നടിക്കല്‍ ഇഷ്ടപ്പെടാത്തവരാണ് തനിക്കെതിരെ ആരോപണങ്ങളുയര്‍ത്തുന്നതെന്ന് റോമ പറയുന്നു.
ഇത്തരം ആരോപണങ്ങളെ കുറിച്ചോര്‍ത്ത് വിഷമിക്കാറില്ല. അതിനെയൊക്കെ പോസിറ്റീവായിട്ടേ കാണാറുള്ളൂ. എല്ലാവരും എന്നെ കുറിച്ച് നല്ലതു മാത്രം പറഞ്ഞു കേള്‍ക്കണമെന്ന നിര്‍ബന്ധമില്ല. സിനിമാരംഗത്ത് പലരും പലതും പറയും. എന്നാല്‍ ഞാനുണ്ട് എന്നതിന്റെ തെളിവായിട്ടാണ് ഇതിനെയൊക്കെ കാണുന്നതെന്നും റോമ പറയുന്നു.
ദിലീപ്, ജയസൂര്യ, പൃഥ്വിരാജ് തുടങ്ങിയ യുവനടന്‍മാരോടൊപ്പം അഭിനയിച്ച റോമ ബോംബെ മാര്‍ച്ച് 12 എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയ്ക്കും കാസനോവയിലൂടെ മോഹന്‍ലാലിനും ഒപ്പം അഭിനയിച്ചു കഴിഞ്ഞു. സ്വപ്‌നങ്ങളെ പിന്തുടരാറില്ലെന്നും സ്വപ്‌നങ്ങള്‍ തന്നെ തേടി വരികയാണെന്നും പറയുന്ന ഈ ഉത്തരേന്ത്യക്കാരി തന്റെ മോഹങ്ങളെല്ലാം സഫലമായതിന്റെ സന്തോഷത്തിലാണ്.
ആദ്യ പേജില്‍
അതെ റോമ ഒരു കോട്ടയം അച്ചായത്തി തന്നെ


Click it and Unblock the Notifications