റോമ സ്റ്റാര്‍ സിംഗര്‍
നോട്ട്ബുക്ക് എന്ന ആദ്യചിത്രത്തിലെ പ്രകടനം തന്നെ റോമയെ മലയാളത്തില്‍ ഏറെ ശ്രദ്ധേയയാക്കിയിരുന്നു. ചിത്രത്തിലുടനീളം നിറഞ്ഞുനില്‍ക്കുന്ന റോമയാണ് ആ ചിത്രത്തിലെ അഭിനേതാക്കളില്‍ ഏറ്റവും മികച്ചു നിന്നത്. നോട്ട്ബുക്കിലൂടെയുള്ള മികച്ച തുടക്കം റോമക്ക് തുടര്‍ന്നുള്ള മികച്ച അവസരങ്ങളിലേക്കാണ് വഴിയൊരുക്കിയത്.
റോമയുടെ രണ്ടാമത്തെ ചിത്രം ജൂലൈ നാലായിരുന്നു. ആ ചിത്രത്തില്‍ ദിലീപിന്റെ നായികയായി. ജൂലൈ നാല് വിജയിച്ചില്ലെങ്കിലും തന്റെ കഥാപാത്രത്തെ റോമ ഭംഗിയാക്കി.
റോമയുടെ ആദ്യ രണ്ടു ചിത്രങ്ങളും വിജയിച്ചില്ലെങ്കിലും മൂന്നാമത്തെ ചിത്രമായ ചോക്ലേറ്റ് സൂപ്പര്‍ ഹിറ്റായി. നായകനായ പൃഥ്വിരാജിനൊപ്പം റോമ നിറഞ്ഞുനിന്ന ചിത്രമാണ് ചോക്ലേറ്റ്. നായികയെന്ന നിലയില്‍ ചോക്ലേറ്റ് റോമക്ക് എല്ലാ തരത്തിലും അംഗീകാരം നേടിക്കൊടുത്തു.
റോമയുടെ അടുത്ത ചിത്രം സ്റ്റാര്‍ സിംഗറാണ്. സുരേഷ് ഗോപി നായകനായ ഈ ചിത്രം സംവിധാനം ചെയ്യുന്നത് വിജി തമ്പിയാണ്. ടിവി ചാനലിലെ റിയാലിറ്റി ഷോയുടെ പശ്ചാത്തലത്തിലാണ് സ്റ്റാര്‍ സിംഗറിന്റെ കഥ വികസിക്കുന്നത്. റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്ന ഒരു മത്സരാര്‍ത്ഥിയായാണ് റോമ അഭിനയിക്കുന്നത്.
സ്റ്റാര്‍ സിംഗറിന്റെ തിരക്കഥ ബാബു പള്ളാശേരിയാണ്. ഹില്‍ ടോപ്പ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സലിമാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications