റോമ ജയസൂര്യയ്ക്കൊപ്പം
നോട്ട്ബുക്ക് എന്ന ആദ്യചിത്രത്തിലൂടെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് റോമ. രണ്ടാമത്തെ ചിത്രമായ ജൂലൈ നാലില്‍ ദിലീപിന്റെ നായികയായി അഭിനയിച്ചെങ്കിലും ആ ചിത്രം വിജയിച്ചില്ല. പക്ഷേ മൂന്നാമത്തെ ചിത്രമായ ചോക്ലേറ്റില്‍ നായകനായ പൃഥ്വിരാജിനൊപ്പം റോമ വിജയം നുണഞ്ഞു.
നായകനോളം പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് ചോക്ലേറ്റില്‍ റോമ അവതരിപ്പിച്ചത്. ചോക്ലേറ്റിലെ നായികാവേഷം റോമയ്ക്ക് മലയാളത്തില്‍ സ്ഥാനമുറപ്പിച്ചു. നായികാദാരിദ്ര്യമുള്ള മലയാളത്തില്‍ കഴിവ് തെളിയിക്കുന്ന നടിമാര്‍ക്ക് എന്നും സ്ഥാനമുണ്ട്.
ചോക്ലേറ്റിനു ശേഷം റോമ അഭിനയിക്കുന്ന ചിത്രം ഷേക്സ്പിയര്‍ എംഎ മലയാളമാണ്. ഈ ചിത്രത്തില്‍ ജയസൂര്യയുടെ നായികയാണ് റോമ. ചോക്ലേറ്റിലും ജയസൂര്യയുണ്ടായിരുന്നെങ്കിലും ആ ചിത്രത്തില്‍ ജയസൂര്യയുടെ നായിക സംവൃതയായിരുന്നു.
ഒരു നാടകകൃത്തായാണ് ജയസൂര്യ ഷേക്സ്പിയര്‍ എംഎ മലയാളത്തില്‍ വേഷമിടുന്നത്. നാടക സംവിധായകനായി കലാഭവന്‍ മണിയും പ്രത്യക്ഷപ്പെടുന്നു. നവാഗതരായ ഷൈജു-ഷാജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.


Click it and Unblock the Notifications