മമ്മൂട്ടിയുടെ പരുന്തില്‍ റോമ
നോട്ട് ബുക്കിലൂടെ പ്രേക്ഷകരുട മനം കവര്‍ന്ന റോമ ആദ്യമായി ഒരു താര ചിത്രത്തില്‍ അഭിനയിക്കന്നു. മമ്മൂട്ടിയെ നായകനാക്കി എം. പത്മകുമാര്‍ ഒരുക്കുന്ന പരുന്താണ് റോമയുടെ ആദ്യ താര ചിത്രം.
ഇതിന് മുമ്പ് റോമ അഭിനയിച്ചതെല്ലാം യുവ താരങ്ങളോടൊപ്പമായിരുന്നു. ആദ്യ ചിത്രമായ നോട്ടബുക്കില്‍ സുരേഷ് ഗോപി അഭിനയിച്ചിരുന്നുവെങ്കിലും അത് അതിഥി വേഷം മാത്രമായിരുന്നു.
പിന്നീട് മോഹലാല്‍ നായകനായ ഫ്‌ളാഷിലേക്ക് റോമയെ പരിഗണിച്ചിരുന്നുവെങ്കിലും അവസാനം നോട്ട്‌ബുക്കിലെ തന്നെ മറ്റൊരു താരമായ പാര്‍വതിയ്‌ക്കാണ് ചിത്രത്തിലെ നായികയാകാന്‍ ഭാഗ്യം ലഭിച്ചത്.
പരുന്തില്‍ റോമയെക്കൂടാതെ നവനീത് കൗര്‍ ലക്ഷ്മി റായി എന്നിവരും അഭിനയിക്കുന്നുണ്ട്. എന്നാല്‍ ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്ക് നായികമാരില്ലെന്നാണ് സൂചനകള്‍.
ജയസൂര്യ നായകനാകുന്ന ഷേക്‌സ്‌പിയര്‍ എംഎ മലയാളം, മിന്നാമിന്നിക്കൂട്ടം തുടങ്ങിയവയാണ് റോമയുടെ മറ്റു ചിത്രങ്ങള്‍.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications