»   » മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിക്കണം: റോമ

മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിക്കണം: റോമ

Posted By:
Subscribe to Filmibeat Malayalam

ഇടക്കാലത്ത് മലയാളത്തില്‍ സജീവമായിരുന്ന റോമ കുറച്ചുനാളായി സിനിമകളില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. കൂടുതല്‍ ഇഷ്ടമുള്ള നൃത്തത്തിന് വേണ്ടി സമയം ചെലവഴിയ്ക്കുകയാണ് താരമിപ്പോള്‍. ഇന്ത്യയിലും വിദേശങ്ങളിലുമായുള്ള നൃത്തപരിപാടികളുമായി താരം തിരക്കിലാണ്. നൃത്തത്തോടാണ് താല്‍പര്യം കൂടുതലെങ്കിലും സിനിമ താന്‍ വേണ്ടെന്ന് വച്ചിട്ടില്ലെന്ന് പറയുന്ന ഭാമ സിനിമയുടെ കാര്യത്തില്‍ ചില പുതിയ നിലപാടുകള്‍ സ്വീകരിച്ചിരിക്കുകയാണ്.

കുടുംബപശ്ചാത്തലത്തിലുള്ള കഥാപാത്രങ്ങള്‍ മാത്രമേ ഇനി താന്‍ ചെയ്യുകയുള്ളുവെന്ന് താരം പറയുന്നു. ചാപ്പാകുരിശില്‍ രമ്യ നമ്പീശന്‍ ചെയ്ത വേഷം ചെയ്യാന്‍ ആദ്യം തനിയ്ക്ക് ഓഫര്‍ വന്നിരുന്നുവെന്നും എന്നാല്‍ ഒഴിവാക്കുകയായിരുന്നുവെന്നുമാണ് റോമ പറയുന്നത്. ഇതിന് കാരണമായി റോമ പറയുന്നത് തന്നെ അത്തരമൊരു വേഷത്തില്‍ പ്രേക്ഷകര്‍ സ്വീകരിക്കില്ലെന്ന് തോന്നിയെന്നാണ്.

Roma- Manju

മഞ്ജു വാര്യര്‍ തിരിച്ചെത്തുന്നത് ഒരു ഭീഷണിയാണെന്ന് തോന്നുന്നുണ്ടോയെന്ന് ചോദിച്ചപ്പോള്‍ അത്തരത്തില്‍ ചിന്തിയ്ക്കുന്നേയില്ലെന്നും മഞ്ജുവാര്യര്‍ ഒരു റോള്‍ മോഡലാണെന്നുമാണ് റോമ പ്രതികരിച്ചത്. മഞ്ജുവിനൊപ്പം അഭിനയിക്കാനുള്ള താല്‍പര്യവും റോമ മറച്ചുവെച്ചില്ല.

ഡിടിപിസിയുടെ ഓണാഘോഷത്തില്‍ പങ്കെടുക്കാനായി കോഴിക്കോട് എത്തിയപ്പോഴാണ് റോമ മാധ്യമപ്രവര്‍ത്തകരെ കണ്ടത്. മലബാറില്‍ നിന്നാണ് തനിയ്‌ക്കേറെ പിന്തുണ ലഭിയ്ക്കുന്നതെന്നും അതുകൊണ്ട് ഒരു കോഴിക്കോടന്‍ മുസ്ലീം പെണ്‍കുട്ടിയുടെ റോള്‍ ചെയ്യാന്‍ വളരെ ആഗ്രഹമുണ്ടെന്നും റോമ പറയുന്നു. സെപ്റ്റംബര്‍ 17ന് ചൊവ്വാഴ്ച നടക്കുന്ന പരിപാടിയില്‍ റോമ നൃത്തം അവതരിപ്പിക്കുന്നുണ്ട്.

English summary
Actress Roma said that she want to act with Manju Warrier and like to do a charactor like Kozhokodan Muslim girl.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam