നിത്യ മേനോന്റെ ചിരിയില്‍ ദുല്‍ഖര്‍ സല്‍മാന്‍ വീണു, കാണൂ
ഒരു ചെറുപുഞ്ചിരിയില്‍ നിന്നാണ് മിക്ക പ്രണയവും വിരിയുന്നത്. 100 ഡെയ്‌സ് ഓഫ് ലവ്വിന്റെ പ്രണയവും തുടങ്ങുന്നത് അങ്ങനെ ഒരു ചിരിയില്‍ നിന്നാണെന്ന സൂചന നല്‍കിക്കൊണ്ട് ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി.
കമലിന്റെ മകന്‍ ജാനൂസ് മുഹമ്മദ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 100 ഡെയ്‌സ് ഓഫ് ലവ്. ദുല്‍ഖര്‍ സല്‍മാനും നിത്യ മേനോനും താര ജോഡികളായെത്തുന്ന ചിത്രം മനോഹരമായ മറ്റൊരു പ്രണയത്തെ കുറിച്ചാണ് പറയുന്നത്.

ബാംഗ്ലൂരില്‍ വച്ച് ഒരു ദിവസം അവിചാരിതമായി നായകന്‍ നായികയെ കണ്ടുമുട്ടുന്നതോടെയാണ് 100 ഡെയ്‌സ് ഓഫ് ലവ് ആരംഭിക്കുന്നത്. പിന്നീട് നായിക ആരാണെന്നറിയാനുള്ള അന്വേഷണമാണ്. തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
ജാനുസ് മുഹമ്മദ് തന്നെയാണ് 100 ഡെയ്‌സ് ഓഫ് ലവ്വിന് തിരക്കഥയൊരിക്കിയിരിക്കുന്നതും. വിനീത്, ശേഖര്‍ മേനോന്‍, അജു വര്‍ഗീസ്, ജാക്കോബ് ഗ്രിഗറി, രാഹുല്‍ മാധവ്, പ്രവീണ, അഭിരാമി സുരേഷ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.
പ്രതീഷ് വര്‍മ്മ ഛായാഗ്രഹണം നിര്‍വഹിയ്ക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് ഗോവിന്ദ് മേനോനാണ്. ഐശ്വര്യ സ്‌നേഹ മൂവീസിന്റെ ബാനറില്‍ വിജയകുമാര്‍ പാലക്കുന്നാണ് ചിത്രം നിര്‍മിയ്ക്കുന്നത്.


Click it and Unblock the Notifications











