ഏറ്റവും കഷ്ടപ്പെട്ടത് പൃഥ്വിരാജിനൊപ്പമുള്ള റൊമാന്‍സ് രംഗങ്ങള്‍; വിമാനം നായിക പറയുന്നു

By Aswini

വിമാനം എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് മറ്റൊരു പുതുമുഖ താരത്തെ കൂടെ ലഭിയ്ക്കുകയാണ്, ദുര്‍ഗ്ഗ കൃഷ്ണ!!. ആദ്യ ചിത്രം തന്നെ പൃഥ്വിരാജിന്റെ നായികയായി. ഇപ്പോഴും തനിക്കത് വിശ്വസിക്കാന്‍ കഴിയുന്നില്ല എന്നാണ് ദുല്‍ഗ്ഗ പറയുന്നത്.

ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ഏറ്റവും കടുപ്പമായി തോന്നിയത് പൃഥ്വിരാജിനൊപ്പമുള്ള റൊമാന്റിക് രംഗങ്ങളാണെന്ന് ദുര്‍ഗ്ഗ കൃഷ്ണ പറയുന്നു. ഒരു സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

ഏറ്റവും കഷ്ടം

ഏറ്റവും കഷ്ടം

രാജുവേട്ടനൊപ്പമുള്ള റൊമാന്റിക് രംഗങ്ങളാണ് ചിത്രത്തില്‍ എനിക്കേറ്റവും പ്രയാസമായി തോന്നിയത്. അത്രയേറെ ബഹുമാനവും ആദരവും ഇഷ്ടമുവമുള്ള ആള്‍ക്കൊപ്പം റൊമാന്‍സ് ചെയ്യാന്‍ നന്നേ പാടുപെട്ടുവത്രെ.

ഓഡിഷനിലൂടെ

ഓഡിഷനിലൂടെ

ഓഡിഷനിലൂടെയാണ് ദുര്‍ഗ്ഗയെ വിമാനത്തിലെ നായികയായി തിരഞ്ഞെടുത്തത്. പലരെയും ഓഡിഷന്‍ ചെയ്തുവെങ്കിലും, ഏറ്റവും ആകര്‍ഷിച്ചത് ദുര്‍ഗ്ഗയുടെ പെര്‍ഫോമന്‍സ് ആണെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു.

കഥാപാത്രം

കഥാപാത്രം

വളരെ നാട്ടിന്‍ പുറത്തുകാരിയായ പെണ്‍കുട്ടിയെയാണ് ദുര്‍ഗ്ഗ വിമാനത്തില്‍ അവതരിപ്പിയ്ക്കുന്നത്. ധാവണിയാണ് വേഷം. നായികാ പ്രാധാന്യമുള്ള ചിത്രമാണ് വിമാനം.

പ്രണയത്തിന് പ്രധാന്യം

പ്രണയത്തിന് പ്രധാന്യം

ചിത്രത്തിന്റെ ടൈറ്റില്‍ ടാഗില്‍ പറയുന്നത് പോലെ (To fly was his dream... to love was his destiny) പ്രണയത്തിന് ചിത്രത്തില്‍ അത്രേറെ പ്രാധാന്യമുണ്ട്. അതുകൊണ്ട് തന്നെ നായികയ്ക്കും.

ദുര്‍ഗ്ഗ പറഞ്ഞത്

ദുര്‍ഗ്ഗ പറഞ്ഞത്

ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങി രണ്ട് മൂന്ന് ദിവസം കഴിഞ്ഞിട്ടും എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല, 'ഞാന്‍ പൃഥ്വിരാജിന്റെ നായികയായിട്ടാണ് അഭിനയിക്കുന്നത് എന്ന്'. ഇപ്പോഴും ആ അതിശയത്തില്‍ നിന്ന് ദുര്‍ഗ്ഗ മുക്തയായിട്ടില്ല.

വിമാനം എന്ന ചിത്രം

വിമാനം എന്ന ചിത്രം

ഇടുക്കിക്കാരനായ സജി എം തോമസ് എന്നയാളുടെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് വിമാനം എന്ന ചിത്രമൊരുക്കുന്നത്. സംവിധായകന്‍ പ്രദീപ് നായരും നവാഗതനാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X