റോമിയോ എത്തി
അഞ്ചു മാസത്തെ ഇടവേളക്കു ശേഷം ഒരു ദിലീപ് ചിത്രം തിയേറ്ററുകളിലെത്തി. ഈ വര്‍ഷം റിലീസ് ചെയ്യുന്ന ആദ്യത്തെ ക്രിസ്മസ് ചിത്രമാണ് റോമിയോ. ജൂലൈ അഞ്ചിന് റിലീസ് ചെയ്ത ജൂലൈ നാലിനു ശേഷം തിയേറ്ററുകളിലെത്തുന്ന ദിലീപ് ചിത്രമാണ് റോമിയോ.
അഞ്ചു മാസം ഒരു സിനിമ പോലും റിലീസ് ചെയ്യാനാവാതെ പോയത് ദിലീപിന്റെ ഈ വര്‍ഷത്തെ പ്രകടനത്തെ തന്നെ ബാധിച്ചിട്ടുണ്ട്. ഈ വര്‍ഷം ആദ്യത്തെ ആറു മാസത്തിനുള്ളില്‍ നാല് ചിത്രങ്ങള്‍ തിയേറ്ററുകളിലെത്തിക്കാന്‍ കഴിഞ്ഞ ദിലീപിന് അടുത്ത ആറ് മാസത്തിനുള്ളില്‍ റിലീസ് ചെയ്യാന്‍ കഴിഞ്ഞത് ഒരു ചിത്രം മാത്രം. ബ്ലെസ്സിയുടെ കല്‍ക്കത്താ ന്യൂസിന്റെ ചിത്രീകരണം നീണ്ടുപോയതാണ് അതിനു കാരണം.
ഒരര്‍ത്ഥത്തില്‍ ദിലീപിനെ ഞെട്ടിപ്പിക്കുന്നതായിരുന്നു ഈ പ്രൊജക്ടിനുണ്ടായ അനിശ്ചിതത്വം. ഒരു ബ്ലെസ്സി ചിത്രത്തില്‍ അഭിനയിക്കുക എന്നത് ദിലീപിന്റെ വലിയ ആഗ്രഹമായിരുന്നു. പക്ഷേ അത് ഒത്തുവന്നപ്പോള്‍ തന്റെ സകല പ്രൊജക്ടുകളും തകിടം മറിയുമെന്ന് ദിലീപ് കരുതിക്കാണില്ല. തീരുമാനിച്ച തീയതികള്‍ക്കുള്ളിലൊന്നും ചിത്രീകരണം പൂര്‍ത്തിയാക്കാനാവാതെ കല്‍ക്കത്താ ന്യൂസ് ട്രാക്കിലിഴയുകയായിരുന്നു. ചിത്രീകരണം ഒരു വിധം പൂര്‍ത്തിയാക്കിയിട്ടും എന്ന് റിലീസെന്ന കാര്യം തീരുമാനമായിട്ടുമില്ല.
അഞ്ച് മാസത്തോളം ഒരു ചിത്രം പോലും റിലീസ് ചെയ്യാനായില്ലെങ്കിലും ചിത്രങ്ങളുടെ എണ്ണത്തില്‍ ദിലീപ് പിറകോട്ടുപോയിട്ടില്ല. 2006ല്‍ ദിലീപിന് അഞ്ച് ചിത്രങ്ങളുണ്ടായിരുന്നു. ഇന്‍സ്പെക്ടര്‍ ഗരുഡ്, ഫാസ്റ്റ് ട്രാക്ക്, വിനോദയാത്ര, ജൂലൈ നാല് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ദിലീപിന്റെ ഈ വര്‍ഷത്തെ അഞ്ചാമത്തെ ചിത്രമാണ് റോമിയോ.
അഞ്ചു മാസം ഒരു ചിത്രം പോലും തിയേറ്ററുകളിലെത്തിക്കാനാവാത്തതിന്റെ പോരായ്മ നികത്തികൊണ്ട് റോമിയോ സൂപ്പര്‍ഹിറ്റാവുമെന്നാണ് ദിലീപിന്റെ പ്രതീക്ഷ. റാഫി മെക്കാര്‍ട്ടിന്‍ തിരക്കഥയെഴുതി രാജസേനന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ഒരു കച്ചവട മസാലക്കു വേണ്ട എല്ലാ ചേരുവകളുമുണ്ട്. മായാവിയും ഹലോയും പോലെ റാഫി മെക്കാര്‍ട്ടിന്റെ ചിരി നമ്പരുകള്‍ ക്ലിക്കായാല്‍ ദിലീപിന് സൂപ്പര്‍ഹിറ്റോടെ തിരിച്ചുവരവ് ആഘോഷിക്കാം.


Click it and Unblock the Notifications