മോഹന്‍ലാലും പ്രിയദര്‍ശനും വെറുതെ വരുന്നതല്ല! മരക്കാറിലെ സംഗീതവും വ്യത്യസ്തമായിരിക്കും! കാണൂ!
മോഹന്‍ലാലും പ്രിയദര്‍ശനും തമ്മിലുള്ള സൗഹൃദവും മികച്ച കെമിസ്ട്രിയുമൊക്കെ പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമാണ്. ഇരുവരും ഒരുമിച്ചെത്തിയപ്പോഴൊക്കെ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. നാളുകള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ഇരുവരും ഒരുമിച്ചെത്തുകയാണെന്ന് അറിയിച്ചപ്പോള്‍ മുതല്‍ ആരാധകരും കാത്തിരിപ്പിലായിരുന്നു. കുഞ്ഞാലി മരക്കാര്‍ നാലാമന്റെ കഥയുമായാണ് ഇരുവരും എത്തുന്നത്. കേരളപ്പിറവി ദിനത്തിലായിരുന്നു ഈ സുപ്രധാന പ്രഖ്യാപനം നടന്നത്. ചിത്രത്തിനായി കാത്തിരിക്കുന്നവരെ ആവേശത്തിലാഴ്ത്തുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ചിത്രത്തിനായി സംഗീത സംവിധാനം ഒരുക്കുന്നത് റോണി റാഫേലാണ്. കെഎസ് ചിത്രയ്‌ക്കൊപ്പം ഗാനം റെക്കോര്‍ഡ് ചെയ്തുവെന്നുള്ള സന്തോഷം പങ്കുവെച്ച രംഗത്തെത്തിയത് അദ്ദേഹമാണ്.
ആളൊരുക്കം , ബോബി തുടങ്ങിയ സിനിമകള്‍ക്ക് സംഗീത സംവിധാനമൊരുക്കിയത് അദ്ദേഹമാണ്. ബികെ ഹരിനാരായണനാണ് വരികളൊരുക്കിയത്. കെഎസ് ചിത്രയ്‌ക്കൊപ്പമുള്ള ഫോട്ടോയും അദ്ദേഹം പങ്കുവെച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. പ്രിയദര്‍ശനും മോഹന്‍ലാലിനുമൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് താനെന്നും ഇങ്ങനയൊരുവസരം നല്‍കിയതില്‍ ഇരുവരോടും നന്ദി പറയുന്നുവെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

ഡിസംബര്‍ ഒന്നിന് സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. താരപുത്രന്‍മാരുടെയും പുത്രികളുടെയും സംഗമത്തിന് കൂടിയാണ് ചിത്രം സാക്ഷ്യം വഹിക്കുന്നത്. പ്രണവ് മോഹന്‍ലാല്‍, സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍, കല്യാണി പ്രിയദര്‍ശന്‍, അനി ശശി, കീര്‍ത്തി സുരേഷ് തുടങ്ങിയവര്‍ ഈ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. നാല് നായികമാരിലൊരാളായി മഞ്ജു വാര്യരും എത്തുന്നുണ്ട്.


Click it and Unblock the Notifications











