അത് പലരെയും വേദനിപ്പിച്ചു, എന്റെ തെറ്റാണ്; മാപ്പ് പറഞ്ഞ് രൂപേഷ്

By Aswini

നിവിന്‍ പോളി നായകനായി എത്തിയ റിച്ചി എന്ന തമിഴ് ചിത്രത്തെ വിമര്‍ശിച്ച് നടനും സംവിധായകനുമായ രൂപേഷ് പീതാംബരന്‍ രംഗത്തെത്തിയത് വാര്‍ത്തയായിരുന്നു. കന്നട ചിത്രമായ ഉളിടവരു കണ്ടതേ എന്ന മാസ്റ്റര്‍പീസ് ചിത്രത്തെ റീമേക്ക് ചെയ്തു പീസാക്കി എന്നായിരുന്നു രൂപേഷ് പീതാബരന്‍ പറഞ്ഞത്.

രൂപേഷ് പീതാംബരന്റെ പരമാര്‍ശം സോഷ്യല്‍ മീഡിയയില്‍ വൈറലായി. നിവിന്‍ പോളി ഫാന്‍സ് പീതാംബരനെ ട്രോള്‍ ചെയ്ത് പഞ്ഞിക്കിട്ടു. ഇപ്പോഴിതാ സംഭവത്തില്‍ ക്ഷമ ചോദിച്ച് രംഗത്തെത്തിയിരിയ്ക്കുകയാണ് രൂപേഷ് പീതാംബരന്‍.

rupesh

ഒരു നടന്‍, സംവിധായകന്‍ എന്നതിനപ്പുറം ഞാനൊരു സിനിമാ പ്രേമിയാണ്. അതുകൊണ്ടാണ് അത്തരമൊരു പരമാര്‍ശം നടത്തിയത്. അതേ സമയം സിനിമാ ഇന്റസ്ട്രിയില്‍ നില്‍ക്കുമ്പോള്‍ ഞാനൊരു പ്രൊഫഷണലാവണം. ഉളിടവരു കണ്ടതേ എന്ന ചിത്രത്തെ കുറിച്ച് പരമാര്‍ശിക്കുന്നതിന് മുന്‍പ് ഞാനെന്റെ ഉത്തരവാദിത്വത്തെ കുറിച്ച് ആലോചിക്കണമായിരുന്നു.

പെട്ടന്നുള്ള ആ പ്രതികരണം പലരെയും വേദനിപ്പിച്ചു എന്ന് ഞാന്‍ തിരിച്ചറിയുന്നു. പക്ഷെ ആരെയും വേദനിപ്പിക്കണം എന്ന ഉദ്ദേശം എനിക്കുണ്ടായിരുന്നില്ല. വേദനിപ്പിച്ചെങ്കില്‍ ക്ഷമിക്കണം എന്ന് പറഞ്ഞാണ് രൂപേഷ് പീതാംബരന്റെ ഫേസ്ബുക്ക് പോസ്റ്റ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X