മാസ്റ്റര്‍ പീസിനെ നിവിന്‍ പീസ് പീസ് ആക്കിയോ.. റിച്ചിയെ വിമര്‍ശിച്ച് രൂപേഷ് പീതാംബരന്‍
Recommended Video

നിവിന്‍ പോളിയ്ക്കും, നിവിന്‍ പോളി ആരാധകര്‍ക്കും ഏറെ പ്രതീക്ഷയുള്ള ചിത്രമായിരുന്നു റിച്ചി. എന്നാല്‍ ആ പ്രതീക്ഷയ്‌ക്കൊത്ത് ചിത്രം ഉയര്‍ന്നില്ല എന്നാണ് പ്രേക്ഷകാഭിപ്രായം. ചിത്രത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ യുവ സംവംവിധായകനും നടനുമായ രൂപേഷ് പീതാംബരന്‍.
ഫേസ്ബുക്കിലൂടെയാണ് രൂപേഷ് പീതാംബരന്‍ റിച്ചിയെ വിമര്‍ശിച്ചത്. മാസ്റ്റര്‍പീസായ ചിത്രം റീമേക്ക് ചെയ്ത് പീസാക്കി കളഞ്ഞു എന്ന് രൂപേഷ് പറയുന്നു. ഉളിദവരു കണ്ടതേ എന്ന കന്നട ചിത്രത്തിന്റെ റീമേക്കാണ് റിച്ചി.

രക്ഷിത്തിനെ അറിയാം
എന്റെ തുടക്കം കാലം മുതലേ എനിക്ക് രക്ഷിത് ഷെട്ടിയെ വ്യക്തിപരമായി അറിയാം. ഒരു നടന്‍ എന്ന നിലയിലും എഴുത്തുകാരന്‍ എന്ന നിലലയിലും സംവിധായകന്‍ എന്ന നിലയിലും താങ്കളുടെ ജോലിയുടെ ആരാധകനാണ് ഞാന്‍.

മാസ്റ്റര്‍ പീസ് പീസായി
താങ്കളുടെ ഉളിദവരു കണ്ടതേ എന്ന ചിത്രം ഒരു ആര്‍ട്ട് വര്‍ക്കാണ്. അത്തരമൊരു മാസ്റ്റര്‍പീസ് ചിത്രത്തെ പീസാക്കി കളഞ്ഞത് വിശ്വസിക്കാന്‍ പ്രയാസമാണ് എന്നാണ് രൂപേഷ് എഴുതിയത്.

നോട്ട് ദ പോയിന്റ്
താന്‍ തന്റെ സുഹൃത്തിന്റെ പഴയകാലത്തെ ഒരു വര്‍ക്കിനെ പ്രശംസിയ്ക്കുക മാത്രമാണ് ചെയ്തത് എന്ന് രൂപേഷ് പീതാംബരന്‍ എടുത്തു പറയുന്നുണ്ട്. നിവിനിനെയോ റിച്ചിയെയോ വിമര്‍ശിച്ചിട്ടില്ല എന്ന് സാരം.

വൈറലായി.. വിവാദമായി
എന്തായാലും രൂപേഷ് പീതാംബരന്റെ നിരൂപണം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. നിവിന്റെ ഫാന്‍സ് ഹാലിളകി ഇറങ്ങിയിരിയ്ക്കുകയാണ്. പോസ്റ്റ് ഇഗ്ലീഷിലിയാതുകൊണ്ട് നിവിന്റെ തമിഴ് ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്.

ഉളിവരദു കണ്ടതേ
നെഗറ്റീവ് ഷേഡുള്ള നായകന്റെ കഥയാണ് റിച്ചി. നിവിന്‍ പോളിയുടെ വ്യത്യസ്തമായ അവതാരം. നേരത്തെ റിലീസ് ചെയ്ത ട്രെയിലറും ടീസറും പോസ്റ്ററുമെല്ലാം വന്‍ ഹിറ്റായിരുന്നു.


Click it and Unblock the Notifications











