ലാലേട്ടന്‍ ചെയ്തത് പോലെ 7 ജന്മത്തിലും ചെയ്യാന്‍ പറ്റില്ല, എന്നാലും ആട് തോമയായി രൂപേഷ് പീതാംബരന്‍!
മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ സൂപ്പര്‍ ഹിറ്റുകളിലൊന്നായിരുന്നു സ്ഫടികം. പോലീസുകാരെ മുണ്ട് പറിച്ചടിക്കുന്ന ആട് തോമയായി ലാലേട്ടന്‍ ഹിറ്റാക്കിയ സിനിമ വീണ്ടും വെള്ളിത്തിരയിലെത്തിയാല്‍ പ്രേക്ഷകര്‍ സ്വീകരിക്കുമോ? അങ്ങനെ ഒരു ചോദ്യത്തിന് ആവശ്യമില്ല. കാരണം അത്രയധികം സിനിമാ പ്രേമികളെ സ്വാധീനിക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നു.
ഇത്തവണ ആട് തോമയായി അഭിനയിക്കുന്നത് മോഹന്‍ലാല്‍ അല്ലെന്നുള്ളതാണ് മറ്റൊരു വസ്തുത. സ്ഫടികത്തില്‍ മോഹന്‍ലാലിന്റെ ചെറുപ്പക്കാലം അഭിനയിച്ച രൂപേഷ് പീതാംബരനാണ് ഇത്തവണ ആട് തോമയായി വേഷപകര്‍ച്ച നടത്തുന്നത്. രൂപേഷ് നായകനാവുന്ന ഏറ്റവും പുതിയ സിനിമയായ അങ്കരാജ്യത്തെ ജിമ്മന്മാര്‍ എന്ന സിനിമയിലാണ് ആട് തോമയായി രൂപേഷ് വരുന്നത്. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട ടീസറിനൊപ്പം രൂപേഷ് പറയുന്നതിങ്ങനെയാണ്...

രൂപേഷ് പറയുന്നതിങ്ങനെ..
സ്ഫടികം എന്നും എന്റെ ജീവിതത്തിന്റെ ഒരുഭാഗമാണ്, ഇന്ന് അങ്കരാജ്യത്തിലെ ജിമ്മന്മാമാരില്‍ ഇങ്ങനെ ഒന്ന് അഭിനയിക്കാന്‍ പറ്റിയത് ഞാന്‍ വലിയൊരു ഭാഗ്യമായി കാണുന്നു. ലാലേട്ടന്‍ ചെയ്തപോലെ എനിക്ക് ഇപ്പോഴല്ല എന്റെ അടുത്ത 7 ജന്മത്തില്‍ ചെയ്യാന്‍ പറ്റില്ലെന്ന് നന്നായറിയാം. എന്നുമാണ് രൂപേഷ് പറയുന്നത്. പിന്നിലൊരു കാരണമുണ്ട്, അതിങ്ങനെയാണ്...

അങ്കരാജ്യത്തെ ജിമ്മന്മാര്‍
നവാഗതനായ പ്രവീണ്‍ നായര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് അങ്കരാജ്യത്തെ ജിമ്മന്മാര്‍. രൂപേഷ് പീതാംബരന്‍ നായകനാവുന്ന സിനിമ ഈ ദിവസങ്ങളില്‍ റിലീസ് തീരുമാനിച്ചിരുന്നെങ്കിലും റിലീസ് മാറ്റുകയായിരുന്നു. അതിനിടെ സിനിമയില്‍ നിന്നും ടീസര്‍ പുറത്ത് വിട്ടിരിക്കുകയാണ്.

ടീസറിങ്ങനെ...
എസ്‌ഐ സോശേഖരനെ ഇടിച്ച് പൊട്ടകിണറ്റിലിട്ട പ്രതി ആട് തോമ, ആട് തോമ എന്ന വാചകത്തിനൊപ്പം ആട് തോമയായി എടുത്ത് ചാടി വന്ന് മുണ്ട് പറിച്ചെടുക്കുന്ന മോഹന്‍ലാലിന്റെ അതേ രൂപത്തിലാണ് രൂപേഷ് പീതാംബരനാണ് ടീസറില്‍ അഭിനയിച്ചിരിക്കുന്നത്.

സ്ഫടികം വരികയാണോ?
രൂപേഷ് പീതാംബരന്‍ സ്ഫടികത്തില്‍ ചാക്കോ തോമസായി അഭിനയിച്ചിട്ടുണ്ടെങ്കിലും സ്ഫടികം വീണ്ടും വരുന്നതാണോ പുതിയ സിനിമ എന്നതാണ് ആരാധകരുടെ സംശയം. എന്നാല്‍ സിനിമയില്‍ ഇങ്ങനെ ഒന്ന് അഭിനയിക്കാന്‍ പറ്റിയത് വലിയ ഭാഗ്യമായി കാണുന്നതായിട്ടാണ് രൂപേഷ് പറയുന്നത്.

തുളസിയും...
സിനിമയില്‍ മോഹന്‍ലാലും ഉര്‍വ്വശിയുമായിരുന്നു നായിക നായകന്മാര്‍ എങ്കിലും ഇരുവരുടെയും ചെറുപ്പകാലം അവതരിപ്പിച്ചിരുന്നവരും ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹന്‍ലാലിന്റെ ചെറുപ്പം രൂപേഷ് അവതരിപ്പിച്ചപ്പോള്‍ ഉര്‍വ്വശിയുടെ ചെറുപ്പം അവതരിപ്പിച്ചത് ആര്യ എന്ന പെണ്‍കുട്ടിയായിരുന്നു. വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞെങ്കിലും ഈ അടുത്ത ദിവസം ആര്യയും രൂപേഷും കണ്ടുമുട്ടിയിരുന്നു. അക്കാര്യം രൂപേഷ് തന്നെ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരുന്നു.

തുളസി വന്നതും?
നീണ്ട 23 വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ആട് തോമയായി രൂപേഷ് വേഷം ചെയ്തപ്പോള്‍ തുളസിയായി ആര്യ വരുന്നുണ്ടോ എന്നതാണ് ഇനി ആരാധകര്‍ക്ക് അറിയാനുള്ള കാര്യം. അങ്ങനെയെങ്കില്‍ തോമസ് ചാക്കോയെയും തുളസിയെയും ഇനിയും കാണാന്‍ കഴിയും..

പുതിയ സിനിമ
അങ്കരാജ്യത്തെ ജിമ്മന്മാര്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊച്ചിയില്‍ നടന്ന സെവന്‍സ് ഫുട്‌ബോള്‍ മാച്ചില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് നിര്‍മ്മിക്കുന്നത്. അങ്ങനെയെങ്കില്‍ സിനിമയില്‍ ആട് തോമ വരുന്നത് അക്കാലത്ത് ഇറങ്ങിയ സിനിമ ആയാതിനാല്‍ ആവും.


Click it and Unblock the Notifications











