»   » ചാക്കോ മാഷ് അല്ല എന്റെ അപ്പന്‍; നീരജ് മാധവിനോട് രൂപേഷ് പീതാംബരന്‍ പറഞ്ഞു

ചാക്കോ മാഷ് അല്ല എന്റെ അപ്പന്‍; നീരജ് മാധവിനോട് രൂപേഷ് പീതാംബരന്‍ പറഞ്ഞു

By: Rohini
Subscribe to Filmibeat Malayalam

അച്ഛന്റെയും മകന്റെയും ബന്ധത്തിന്റെ കഥ പറഞ്ഞ സ്പടികം എന്ന ചിത്രത്തിലെ ചാക്കോ മാഷിനെയും തോമസ് ചാക്കോ (ആട് തോമ) യെയും പ്രേക്ഷകര്‍ക്ക് മറക്കാന്‍ കഴിയില്ല. ഒരു ഘട്ടത്തില്‍ ചാക്കോ മാഷ് തന്റെ അപ്പനല്ല എന്ന് പറയുന്ന ആട് തോമയുടെ ഡയലോഗും പ്രേക്ഷകരുടെ ഓര്‍മയിലുണ്ടാവും.

സ്പടികത്തില്‍ അഭിനയിക്കുന്നതില്‍ നിന്ന് മോഹന്‍ലാലിനെ പിന്തിരിപ്പിക്കാന്‍ പലരും ശ്രമിച്ചു!!

ആട് തോമയുടെ ബാല്യകാലം അവതരിപ്പിച്ച രൂപേഷ് പീതാംബരനാണ് അച്ഛനോടുള്ള എല്ലാ ദേഷ്യവും പുറത്തെടുത്ത് ആ ഡയലോഗ് പറയുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാ രൂപേഷ് പീതാബരന്‍ വീണ്ടും ആ ഡയലോഗ് ആവര്‍ത്തിയ്ക്കുന്നു.

നീരജ് മാധവിനോട്

തന്റെ പുതിയ ചിത്രമായ മെക്‌സിക്കന്‍ അപാരതയെക്കുറിച്ച് നീരജ് ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. ചിത്രത്തിലെ നായകനായ ടൊവിനോ തോമസിനെക്കുറിച്ചും സംവിധായകന്‍ ടോം എമ്മാട്ടിനെക്കുറിച്ചുമൊക്കെ പറയുന്ന പോസ്റ്റില്‍ പണ്ട് നാടുവിട്ട ചാക്കോ മാഷിന്റെ മോന്‍ രൂപേഷ് പീതാംബരന്‍ വീണ്ടും പുതിയ ഭാവത്തില്‍ ഇറങ്ങുന്നതും ഒരാവേശമാണെന്നും കുറിച്ചു.

രൂപേഷ് പീതാംബരന്റെ മറുപടി

നീരജിന്റെ പോസ്റ്റിനുള്ള മറുപടിയുമായി രൂപേഷെത്തി. ചാക്കോ മാഷല്ല എന്റെ അപ്പന്‍, പീതാംബരനാണെന്നായിരുന്നു രൂപേഷ് പറഞ്ഞത്. അവസാനം ക്ഷമിക്കൂ പീതാംബര്‍ജ്ജീ എന്ന് നീരജും മറുപടി നല്‍കി തടിതപ്പി.

നീരജിന്റെ പോസ്റ്റ്

ഇതാണ് നീരജ് മാധവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

മറുപടി

രൂപേഷ് മറുപടിയുമായി നീരജിന്റെ പോസ്റ്റിന് താഴെ എത്തിയപ്പോള്‍

English summary
Roopesh Peethambaran's funny reply to Neeraj Madhav
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam