»   »  നിവിനോട് ദേഷ്യമില്ല! ദേഷ്യം തോന്നാനുളളത് വിനീത്, ടൊവിനോ, ദുൽഖർ! കാരണം തുറന്ന് പറഞ്ഞ് രൂപേഷ്!

നിവിനോട് ദേഷ്യമില്ല! ദേഷ്യം തോന്നാനുളളത് വിനീത്, ടൊവിനോ, ദുൽഖർ! കാരണം തുറന്ന് പറഞ്ഞ് രൂപേഷ്!

Written By:
Subscribe to Filmibeat Malayalam

നിവിൻ പോളിയുടെ തമിഴ് സിനിമ റിച്ചിയെ വിമർശിച്ചതിന് നടനും സംവിധായകനുമായ രൂപേഷ് പീതാംബരന് നിവിന്റെ ആരാധകരുടെ വക പെങ്കാലയായിരുന്നു. താരം ഷൂട്ടിങ് ഡേറ്റ് തരാത്തതിന്റെ പേരിലാണ് രൂപേഷ് രംഗത്തെത്തിയതെന്നാണ് ഫാൻസിന്റെ വാദം. എന്നാൽ തനിയ്ക്ക് നേരെയുണ്ടായ ആരോപണങ്ങൾക്ക് രൂപേഷ് തന്നെ മറുപടി പറയുകയാണ്.

തമിഴിൽ ടിനിയുടെ അരങ്ങേറ്റം പൊളിച്ചു! ട്രാൻസ് ജെൻഡറായി താരം , ചിത്രങ്ങൾ കാണാം...

നിവിൻ പോളിയോട് തനിയ്ക്ക് ഒരു തരത്തിലുനുള്ള ദേഷ്യമില്ലെന്ന് രൂപേഷ് പറഞ്ഞു. ഡേറ്റ് തരാത്തതിന്റെ പേരിൽ ദേഷ്യം തോന്നണമെങ്കിൽ ആദ്യം തോന്നേണ്ടത് വിനീത് ശ്രീനിവാസനോടും ദുൽഖറിനോടും ടൊവിനോയോടുമാണെന്ന് രൂപേഷ് കൂട്ടിച്ചേർത്തു.‌

സിദ്ധാർഥ് തന്റെ പ്രണയം തുറന്നു പറയുന്നു! ഫെബ്രുവരി 14 അല്ല 9 ന്! കഥ പറഞ്ഞ കഥ പ്രിവ്യൂ വായിക്കാം...

വിനീത് ചിത്രം ഒഴിവാക്കി

കുറച്ചു നാളു മുൻപും വിനീത് ശ്രീനിവാസനോട് താൻ ഒരു കഥ പറഞ്ഞിരുന്നു. കഥ അദ്ദേഹത്തിന് ഇഷ്ടമാകുകയും ചെയ്തിരുന്നു. തിരക്കഥയുമായി ചെല്ലാൻ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാൽ തിരക്കഥ കേട്ടപ്പോൾ ഇഷ്ടമായില്ലെന്നും വിനീത് തുറന്നു പറഞ്ഞു. വിനീതിൻരെ തീരുമാനം താൻ ബാഹുമാനിക്കുന്നുവെന്നും രൂപേഷ് പറഞ്ഞു. ഇപ്പോഴും തങ്ങൾ നല്ല സുഹൃത്തുക്കളാണ്.

ടൊവിനോയും ചിത്രം ചെയ്തില്ല‌

ടൊവിനോയെ സിനിമയിലേയ്ക്ക് കൈ പിടിച്ചു കൊണ്ടു വന്നത് താൻ ആണ്. അദ്ദേഹം എന്റെ അസോസിയേറ്റായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ അടുത്തും തിരക്കഥയുമായി താൻ സമീപിച്ചിരുന്നു. എന്നാൽ ടെവിനോയും തന്നോട് തുറന്നു പറഞ്ഞു '' ചേട്ട എക്സൈറ്റ് ചെയ്യിപ്പിക്കുന്ന കാര്യം ഒന്നുമില്ല, അതു കൊണ്ട് താൻ ഈ സിനിമ ചെയ്യില്ലെന്നും പറഞ്ഞു. ഇപ്പോഴും ഞങ്ങൾ നല്ല സുഹൃത്തുക്കളാണെന്നു രൂപേഷ് പറഞ്ഞു.

ദുൽഖർ

അടുത്തത് ദുൽഖറിനോടാണ്. തന്റെ പ്രോജക്ട് പോലെയുള്ള ഒരുപാടെണ്ണം ചെയ്തിട്ടുണ്ട്. വെറെ പുതിയതെങ്കിലും ഉണ്ടെങ്കിൽ കൊണ്ടു വരാൻ ദുൽഖർ എന്നോട് പറഞ്ഞുവെന്നും രൂപേഷ് പറഞ്ഞു. എന്തൊക്കെയായലും ദുൽഖറുമായും ബാക്കി താരങ്ങളുമായും താൻ ഇപ്പോഴും നല്ല ബന്ധത്തിലാണെന്നു താരം രൂപേഷ് കൂട്ടിച്ചേർത്തു

നിവിൻ പോളിയുമായി ചിത്രം

വിമർശകർക്ക് അറിയാത്തൊരു രഹസ്യവും രൂപേഷ് വെളിപ്പെടുത്തിയിട്ടുണ്ട്. ഞാന്‍ നിവിനോടും ഒരു കഥ പറഞ്ഞു. കഥ ഇഷ്ടമായി തിരക്കഥ എഴുതിക്കൊണ്ട് വരാന്‍ നിവിൻ എന്നോടു പറഞ്ഞു. തിരക്കഥ എഴുതി കഴിഞ്ഞപ്പോള്‍ അത് എനിക്ക് തൃപ്തി തോന്നിയില്ല. മറ്റൊരാളെ കൊണ്ടും ഞാൻ മാറ്റി എഴുതിപ്പിച്ചു . എന്നിട്ടും അതും തൃപ്തിയാകാത്തു കൊണ്ട് ഉപേക്ഷിക്കുകയായിരുന്നു- രൂപേഷ് പറഞ്ഞു.

രൂപേഷ് പറഞ്ഞതിങ്ങനെ

രൂപേഷ് പറഞ്ഞതിങ്ങനെ

English summary
roopesh peethambaran statement about nivin pauly issue

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam