ഷാരൂഖും കാജോളുമായി റോഷന്റെയും പ്രിയയുടെയും ഡാന്‍സ്! വീഡിയോ വൈറല്‍! കാണൂ
ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ ഒറ്റ പാട്ടിലൂടെ ശ്രദ്ധേയരായ താരങ്ങളാണ് പ്രിയാ വാര്യരും റോഷനും. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ മാണിക്യ മലരായ പൂവി എന്ന പാട്ടിന്റെ രംഗത്തില്‍ ഇവര്‍ രണ്ടു പേരുമായിരുന്നു കൂടുതല്‍ തിളങ്ങിയിരുന്നത്. പ്രിയയുടെ കണ്ണിറുക്കലും പുരികം ചുളിക്കലും സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. അഡാറ് ലവിലെ പാട്ട് പുറത്തിറങ്ങിയതിനു ശേഷം ഒറ്റ രാത്രികൊണ്ടായിരുന്നു പ്രിയയുടെ ജീവിതം മാറിമറിഞ്ഞിരുന്നത്.

ചെറിയ പ്രായത്തില്‍ തന്നെ അപ്രതീക്ഷിത നേട്ടങ്ങളായിരുന്നു പ്രിയയെ തേടിയെത്തിയിരുന്നത്. അടുത്തിടെ ഔട്ട്‌ലുക്ക് മാഗസിന്റെ വൈറല്‍ പേഴ്‌സണാലിറ്റി പുരസ്‌കാരം പ്രിയയ്ക്കായിരുന്നു ലഭിച്ചിരുന്നത്. ആറ് കോടിയിലധികം ആളുകളാണ് ഈ പാട്ട് യൂടൂബില്‍ കണ്ടുകഴിഞ്ഞിരിക്കുന്നത്. പാട്ടിനു പുറമേ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറും സമൂഹമാധ്യമങ്ങളില്‍ തരംഗമുണ്ടാക്കിയിരുന്നു. പ്രിയയും റോഷനും തന്നെയായിരുന്നു ടീസറിലും തിളങ്ങിയിരുന്നത്. അടുത്തിടെ നടന്ന അഡാറ് ലവിലെ സഹതാരം അരുണിന്റെ വിവാഹ ചടങ്ങിലും തിളങ്ങിയിരുന്നത് പ്രിയയും റോഷനുമായിരുന്നു.

പ്രിയയും റോഷനുമൊന്നിച്ചുളള ഡബ്‌സ്മാഷുകള്‍ക്കും നൃത്തത്തിനുമെല്ലാം എല്ലായ്‌പ്പോഴും സമൂഹമാധ്യമങ്ങളില്‍ മികച്ച സ്വീകാര്യത ലഭിക്കാറുണ്ട്. ഇത്തവണയും ഇരുവരുടെയും ഒരു കിടിലന്‍ ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. ഒരു ചടങ്ങില്‍ വെച്ച് ഇരുവരും കളിച്ച ഡാന്‍സിന്റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ഷാരൂഖ് ഖാനും കാജോളും തകര്‍ത്തഭിനയിച്ച കഭി ഖുശി കഭി ഖം എന്ന ചിത്രത്തിലെ പാട്ടിനാണ് ഇവര്‍ ചുവടുവെച്ചിരിക്കുന്നത്. ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡീയയില്‍ വൈറലായിരിക്കുകയാണ്.


Click it and Unblock the Notifications