കായംകുളം കൊച്ചുണ്ണി നിവിന്റെ കരിയര്‍ ബെസ്റ്റ് ചിത്രമായി മാറുമെന്ന് സംവിധായകന്‍, കാണൂ!

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ താരമാണ് നിവിന്‍ പോളി. മുന്‍നിര സംവിധായകരോടൊപ്പവും പ്രമുഖ താരങ്ങള്‍ക്കൊപ്പവുമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം ഈ താരത്തിന് ലഭിച്ചിരുന്നു. പ്രണയവും ആക്ഷനും മാത്രമല്ല ചരിത്ര പശ്ചാത്തലത്തിലുള്ള സിനിമയിലും താരം അഭിനയിക്കുന്നുണ്ട്. പൃഥ്വിരാജ് ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ പ്രിയ ആനന്ദാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നേരത്തെ അമല പോളിനെയായിരുന്നു നായികയായി നിശ്ചയിച്ചിരുന്നതെങ്കിലും സമയക്കുറവ് കാരണം താരം ഈ ചിത്രത്തില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു.

ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണ്. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ക്ഷണനേരം കൊണ്ടാണ് ട്രെയിലര്‍ സോഷ്യല്‍ മീഡിയയിലെ തരംഗമായി മാറിയത്. പ്രേക്ഷകരുടെ ആകാംക്ഷ അതിന്റെ പരകോടിയിലെത്തിയിരിക്കുകയാണ് ഇപ്പോള്‍. ഓണത്തിന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുള്ളത്.

photo

കേരളക്കരയ്ക്ക് പരിചിതമായ കള്ളന്റെ കഥയുമായാണ് ഈ സംഘമെത്തുന്നത്. കൊച്ചുണ്ണിയുടെ വേഷത്തില്‍ നിവിനെത്തുമ്പോള്‍ സുഹൃത്തായ ഇത്തിക്കര പക്കിയായി എത്തുന്നത് മോഹന്‍ലാലാണ്. ഇരുവരും ഒരുമിച്ചെത്തുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ തുടങ്ങിയ സന്തോഷം ഇപ്പോഴും അതേ പോലെ നിലനില്‍ക്കുകയാണ്. അതിഥിയായെത്തി സിനിമയെ തന്നെ കവര്‍ന്നെടുക്കുന്ന താരമായി മോഹന്‍ലാല്‍ മാറുമോയെന്ന സംശയവും ആരാധകര്‍ ഉന്നയിച്ചിരുന്നു. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് സിനിമയുടെ ട്രെയിലര്‍ എത്തിയത്. ഓണത്തിന് കേരളക്കര കീഴടക്കാന്‍ കൊച്ചുണ്ണിയും പക്കിയും എത്തുമെന്ന് നിസംശയം പറയാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X