റോഷൻ ആൻഡ്രൂസ്- ആൽവിൻ ആന്റണി തർക്കം!! പ്രശ്ന പരിഹാരത്തിനായി മോഹൻലാലും മമ്മൂട്ടിയും..

ഈ അടുത്ത കാലത്ത് മലയള സിനിമയിൽ ഉയർന്നു വന്ന പ്രശ്നമായിരുന്നു സംവിധായകൻ റോഷൻ ആൻഡ്രൂസും നിർമാതാവ് ആൽവിൻ ആന്റണിയും തമ്മിലുളള തർക്കം. റോഷൻ ആൻഡ്രൂസും ഗുണ്ടകളും ചേർന്ന് വീട്ടിൽ കയറി ആക്രമിച്ചുവെന്ന് ആരോപിച്ച് ആൽവിൻ ആന്റണി രംഗത്തെത്തിയിരുന്നു. റോഷൻ ആൻഡ്രൂസിനെ കുറിച്ചുളള ഈ പരാതി സിനിമയ്ക്ക് അകത്തും പുറത്തും വൻ ഞെട്ടൽ ഉണ്ടാക്കിയിരുന്നു.

വീട്ടിൽ കയറി അക്രമിച്ചു എന്ന് ആരോപിച്ച് സംവിധായകൻ റോഷൻ ആൻഡ്രൂസിനെതിരെ നിർമാതാവ് ജോൺ ആൽവിൻ ആന്റണി പോലീസിൽ പാരാതി നൽകിയിരുന്നു. ഇതോടെ പ്രശ്നം കൂടുതൽ സങ്കീർണ്ണമാകുകയായിരുന്നു. കൂടാതെ റോഷൻ ആൻഡ്രൂസ്- ജോൺ ആൽവിൻ പ്രശ്നത്തിൽ നിർമ്മാതക്കളുടെ സംഘടന ഇടപെടുകയും ചെയ്തു. ഇതിനു പിന്നാലെ സംവിധായകനെ നിർമ്മാതാക്കളുടെ സംഘടനയിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു. ഇപ്പോഴിത ഈ അൽവിൻ-റോഷൻ ആൻഡ്രൂസ് വിഷയത്തിൽ സൂപ്പർ താരങ്ങൾ ഇടപ്പെട്ടിരിക്കുകയാണ്. ഇതുസംബന്ധമായ വാർത്ത മീഡിയവണ്ണാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പ്രശ്നത്തിൽ ഇടപെട്ട് സൂപ്പർ താരങ്ങൾ

പ്രശ്നത്തിൽ ഇടപെട്ട് സൂപ്പർ താരങ്ങൾ

സംഭവം കൂടുതൽ സങ്കീർണ്ണമായതിനു പിന്നാലെയാണ് വിഷയത്തിൽ മോഹൻലാലും മമ്മൂട്ടിയും ഇടപെട്ടത്. നിർമാതാക്കളുടെ സംഘടനയിലെ പ്രതിനിധികളുമായി താരങ്ങൾ വിശദമായ കൂടിക്കാഴ്ച നടത്തി. അതേസമയം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന എല്ലാ ചിത്രങ്ങളും നിർമ്മിക്കുന്ന നിർമ്മാതാക്കൾ സംഘനയുമായി ബന്ധപ്പെടണമെന്നും പ്രൊഡ്യൂസേഴ്സ് ആസോസിയേഷൻ അറിയിച്ചിട്ടുണ്ട്. നിർമാതാവ് ആൽവിൻ ആന്റണിയുടെ ഭര്യ ഉന്നയിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.

  വീട്ടിൽ കയറി മർദ്ദിച്ചു

വീട്ടിൽ കയറി മർദ്ദിച്ചു

റോഷൻ ആൻഡ്രൂസും അദ്ദേഹം ഏർപ്പാടാക്കിയത പതിനഞ്ചോള ഗുണ്ടകളും ചേർന്ന് വീട്ടിൽ കയറി ഭീഷണിപ്പെടുത്തുകയും മർദ്ദിച്ചുവെന്നായിരുന്നു നിർമാതാവ് നൽകിയ പരാതി. സഹസംവിധായികയായ ഒരു യുവതിയും മകനും തമ്മിലുളല സൗഹൃദം റോഷൻ ആൻഡ്രൂസിന് ഇഷ്ടമല്ലായിരുന്നെന്നും ഇതിനെ തുടർന്നുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് ആൽവിൻ ആന്റണി ആരോപിക്കുന്നു.

 സുഹൃത്തിനേയും മർദിച്ചു

സുഹൃത്തിനേയും മർദിച്ചു

റോഷൻ ആൻഡ്രൂസും അദ്ദേഹത്തിന്റെ സുഹൃത്തും കൂടിയായിരുന്നു ആദ്യം വീട്ടിൽ എത്തിയത്. ആദ്യം റോഷൻ ആൻ‍ഡ്രൂസ് ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നീട് പുറത്ത് കാത്തുനിന്നിരുന്ന പതിനഞ്ചോളം വരുന്ന സംഘത്തെ വീട്ടിനുളളിലേക്ക് വിളിപ്പിച്ചു. തന്റെ സുഹൃത്ത് ഡോ. ബിനോയ് അടക്കമുളളവരെ മർദ്ദിച്ചുവെന്നും ആല്‍വിന്‍ ആന്റണി ആരോപിച്ചിരുന്നു.

 ഗുരുതര  ആരോപണവുമായ സംഹസംവിധായിക

ഗുരുതര ആരോപണവുമായ സംഹസംവിധായിക

ആൽവിൻ ആന്റണിയുടെ മകൻ ആൽവിൻ ജോൺ ആന്റണിയ്ക്കെതിരെ ഗുരുതര ആരോപണവുമായി സഹസംവിധായിക. മനോരമ ഡോട്ട് കോമിന് നൽകിയ പ്രത്യേഖ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. തന്റേയും റോഷൻ ആൻഡ്രൂസിന്റേയും ജീവിതം ഒരു മാസത്തിനകം തകർക്കുമെന്ന് ആൽവിൻ പറഞ്ഞുവെന്ന് പെൺകുട്ടി പറയുന്നു. അൽവിൻ ജോൺ ആന്റണി സംസാരിച്ചതിന്റെ മുഴുവൻ തെളിവും ചേർത്ത് പൊൺകുട്ടി ഡിജിപിയ്ക്ക് പരാതി നൽകിയിട്ടുണ്ടെന്നും പറഞ്ഞിരുന്നു.

പെൺകുട്ടിയ്ക്കുണ്ടായ മോശനുഭവം

പെൺകുട്ടിയ്ക്കുണ്ടായ മോശനുഭവം

ആൽവിൻ ജോൺ തന്നോട് പ്രണയാഭ്യർഥന നടത്തിയതായും സഹസംവിധായക അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ തനിയ്ക്ക് മറ്റൊരാളെ ഇഷ്ടമാണെന്നും അയാളെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂവെന്നും ആൽവിൻ ജോണിനോട് പറ‍ഞ്ഞിരുന്നു. എന്നാൽ അന്ന് തന്നോട് ക്ഷമ ചോദിക്കുകയും തുടർന്നും നല്ല സുഹൃത്തുക്കളായി ഇരിക്കാമെന്ന് പറയുകയും ചെയ്തിരുന്നു. പിന്നീട് ഒരിക്കൽ കാറിൽവെച്ച് ഇയാൾ എന്നോട് അപമര്യാദയായി പെരുമാറുകയായിരുന്നു. അന്ന് ഞാൻ കാറിൽ നിന്ന് ഇറങ്ങി പോകുകയും ചെയ്തു. ഇത് തന്നിൽ വളരെ മനസിക പ്രയാസമുണ്ടാക്കുകയും ചെയ്തു. എന്നാൽ ഈ സംഭവം പിന്നീട് റോഷൻ ആൻഡ്രൂസ് സാർ അറിയുകയുണ്ടായി. ഇത് അൽവിൻ ജോൺ ആന്റണിയുടെ വീട്ടിൽ അറിയിക്കുകയും ചെയ്തിരുന്നു. ഇതാണ് അയാളിൽ പകയുണ്ടാക്കിയതെന്ന് പെൺകുട്ടി പറയുന്നു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X