»   » മമ്മൂട്ടി ആവശ്യപ്പെട്ടാല്‍ നായകനാക്കും: റോഷന്‍

മമ്മൂട്ടി ആവശ്യപ്പെട്ടാല്‍ നായകനാക്കും: റോഷന്‍

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യാത്തത് അദ്ദേഹം തങ്ങള്‍ ആവശ്യപ്പെടുന്ന രീതിയില്‍ സഹകരിക്കാത്തതുകൊണ്ടാണെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് റോഷന്‍ ആന്‍ഡ്രൂസ് താനൊരു മമ്മൂട്ടിച്ചിത്രം ചെയ്യാത്തതിന്റെ കാരണത്തെക്കുറിച്ച് പറയുന്നത്. ഈ അഭിമുഖത്തിന്റെ ശബ്ദരേഖ ഇന്റര്‍നെറ്റില്‍ പരക്കെ പ്രചരിക്കുന്നുണ്ട്.

താനും തിരക്കഥാകൃത്തുക്കളായ സഞ്ജയും ബോബിയും ചേര്‍ന്ന് മൂന്ന് കഥകളുമായി മമ്മൂട്ടിയെ ചെന്ന് കണ്ടിരുന്നുവെന്നും എന്നാല്‍ കഥ പോരായെന്ന കാരണം പറഞ്ഞ് മമ്മൂട്ടി തങ്ങളെ തിരിച്ചയയ്ക്കുകയായിരുന്നുവെന്നുമാണ് ഈ അഭിമുഖത്തില്‍ റോഷന്‍ പറയുന്നത്. ഇനി മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം താന്‍ ചെയ്യണമെങ്കില്‍ തങ്ങള്‍ ആവശ്യപ്പെടുന്ന രീതിയില്‍ ഒരു കഥാപാത്രമായി മാറാന്‍ അദ്ദേഹം തയ്യാറാകണമെന്നും റോഷന്‍ പറയുന്നുണ്ട്.

Roshan Andrews

മമ്മൂട്ടി തന്നെ ഒഴിവാക്കിയത് ചിലര്‍ ചിലകാര്യങ്ങള്‍ പറഞ്ഞതുകേട്ടിട്ടാകാമെന്നാണെന്നും. താന്‍ ചെയ്ത ഉദയനാണ് താരമെന്ന ചിത്രത്തിലെ സരോജ് കുമാര്‍ എന്ന കഥാപാത്രത്തിന് മമ്മൂട്ടിയുമായി സാമ്യയമുണ്ടെന്ന് ചിലര്‍ അദ്ദേഹത്തെ ധരിപ്പിച്ചിട്ടുണ്ടാകമെന്നും റോഷന്‍ പറയുന്നു. കുറേ നല്ല ചിത്രങ്ങളില്‍ അഭിനയിച്ച മമ്മൂട്ടി ഏറെ മോശം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ടെന്നും ആ മമ്മൂട്ടിയാണ് തന്റെ കഥ മോശമാണെന്ന് പറഞ്ഞതെന്നും സംവിധായകന്‍ ആരോപിയ്ക്കുന്നു.

മോഹന്‍ലാലുമായി കുറേ ചിത്രങ്ങള്‍ ചെയ്തതിനെക്കുറിച്ച് ചോദിയ്ക്കുമ്പോള്‍ അദ്ദേഹത്തിന് തന്നെ വിശ്വാസമുണ്ടെന്നും താന്‍ പറയുന്നത് അദ്ദേഹത്തിനും അദ്ദേഹം പറയുന്നത് തനിയ്ക്കും മനസിലാകുമെന്നും റോഷന്‍ പറയുന്നുണ്ട്.

എന്തായാലും കാസനോവ എന്ന വലിയ പരാജയത്തിന് ശേഷം മുംബൈ പൊലീസ് എന്ന ചിത്രത്തിലൂടെ വമ്പന്‍ തിരിച്ചുവരവ് നടത്തിയ റോഷന്‍ ആന്‍ഡ്രൂസ് മലയാളത്തിലെ വിലയേറിയ സംവിധായകരില്‍ ഒരാളായി വീണ്ടും മാറിയിരിക്കുകയാണ്.

മമ്മൂട്ടി താന്‍ സൂപ്പര്‍താരപരിവേഷം മാറ്റിവെച്ച് വെറുമൊരു കഥാപാത്രമാകാമെന്ന് സമ്മതിച്ച് റോഷന്റെ അടുത്തെത്തുമെന്നും ആ ടീമില്‍ നിന്നും മികച്ചൊരു ചിത്രം പുറത്തുവരുമെന്നും പ്രതീക്ഷിയ്ക്കാം.

English summary
Director Roshan Andrews criticising Mammootty over his attitude and said that three times Mammootty rejected his offer to be a hero in his movie

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam