മമ്മൂട്ടിയും മോഹന്‍ലാലും അടുത്തടുത്ത മുറികളില്‍, ലേറ്റസ്റ്റ് ചിത്രം വൈറല്‍, കാണൂ!
മലയാള സിനിമയിലെ അതുല്യ പ്രതിഭകളായ മോഹന്‍ലാലും മമ്മൂട്ടിയും ഒരേ സ്ഥലത്ത് വ്യത്യസ്ത സിനിമകള്‍ക്കായി എത്തിയ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. രണ്ട് പേരും ചരിത്ര സിനിമകള്‍ക്കൊയാണ് എത്തിയതെന്നുള്ളതാണ് മറ്റൊരു സവിശേഷത. ഇരുവരും ഒരേ ഹോട്ടലിലാണ് താമസിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കര പക്കിയായി അഭിനയിക്കുന്നതിന് വേണ്ടിയാണ് മോഹന്‍ലാല്‍ മംഗലാപുരത്തേക്ക് എത്തിയത്. കരിയറിലെ ഏറ്റവും മികച്ച സിനിമയെന്ന് വിശേഷിപ്പിച്ച മാമാങ്കത്തിനായാണ് മമ്മൂട്ടി എത്തിയിട്ടുള്ളത്. ഇരുവരോടൊപ്പമുള്ള ചിത്രം സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് പങ്കുവെച്ചിട്ടുണ്ട്.

റോഷന്‍ ആന്‍ഡ്രൂസ് പങ്കുവെച്ച ചിത്രം
മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം നില്‍ക്കുന്ന ഫോട്ടോ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ചിത്രം വൈറലായിക്കൊണ്ടിരിക്കുകയാണ്.

വലിയൊരു സ്വപ്നമായിരുന്നു
ജീവിതത്തിലെ വലിയൊരു സ്വപ്‌നമാണ് ഈ ഫോട്ടോയിലൂടെ സാക്ഷാത്ക്കരിച്ചത്. മോഹന്‍ലാലിനും മമ്മൂട്ടിക്കും നന്ദി അറിയിക്കുന്നുവെന്നും സംവിധായകന്‍ കുറിച്ചിട്ടുണ്ട്.

ചരിത്ര സിനിമകളുമായി ഒരേ സ്ഥലത്ത്
മലയാള സിനിമയിപ്പോള്‍ ചരിത്രത്തിന് പിന്നാലയാണ്. ചരിത്ര പശ്ചാത്തലത്തിലൊരുക്കുന്ന നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും ഒരേ സ്ഥലത്തെത്തിയതും ഇതിന് വേണ്ടിയാണ്.

ഒരേ ഹോട്ടലില്‍ താമസം
മമ്മൂട്ടിയും മോഹന്‍ലാലും നേരത്തെയും ഒരേ സ്ഥലത്ത് ചിത്രീകരണത്തിനായി എത്തിയിട്ടുണ്ട്. ഇരുവരും എത്തിയതോടെ എല്ലാ കണ്ണുകളും മംഗലാപുരത്തേക്കായി മാറിയിരുന്നു.

മാമാങ്കത്തിന് തുടക്കമിട്ടു
സജീവ് പിള്ള സംവിധാനം ചെയ്യുന്ന മാമാങ്കത്തിന് മംഗലാപുരത്ത് വെച്ചാണ് തുടക്കമായത്. കരിയറിലെ തന്നെ വലിയ സിനിമയെന്ന് മെഗാസ്റ്റാര്‍ വിശേഷിപ്പിച്ച സിനിമ മലയാളത്തിലെ വിസ്മയ സിനിമയാവുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്.

ഇത്തിക്കരപക്കിയായി മോഹന്‍ലാല്‍
കായംകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കര പക്കിയായാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. മോഹന്‍ലാലിന്റെ ലുക്ക് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. പരുക്കന്‍ മട്ടിലുള്ള ലുക്ക് അദ്ദേഹം തന്നെയാണ് പുറത്തുവിട്ടത്.

നിവിന്‍ അതിഥിയാവുമോ?
വന്നവനും നിന്നവനുമൊക്കെ താരമായി മാറി ഒടുക്കം നായകനെന്ന് പ്രഖ്യാപിച്ച നിവിന്‍ പോളി അതിഥിയാവുമോയെന്നുള്ള ആശങ്കയും ആരാധകര്‍ പങ്കുവെച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ വൈറലായി
കായംകുളം കൊച്ചുണ്ണിയിലേക്ക് മോഹന്‍ലാല്‍ എത്തിയതിന് ശേഷമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. സംവിധായകനും താരങ്ങളുമടക്കം നിരവധി പേരാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.

അസൂയ തോന്നുന്നു
മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പമുള്ള ചിത്രം കണ്ടപ്പോള്‍ സംവിധായകനോട് അസൂയ തോന്നുന്നുവെന്നാണ് മറ്റൊരാളുടെ കമന്റ്. മോഹന്‍ലാല്‍ എങ്ങനെ ഇത്ര പെട്ടെന്ന് ലുക്ക് മാറ്റുന്നുവെന്ന സംശയവും ഉന്നയിച്ചിട്ടുണ്ട്.

ചരിത്രസിനിമകള്‍ക്കായി ഏറ്റുമുട്ടുന്നു
കേരളപ്പിറവി ദിനത്തിലായിരുന്നു മോഹന്‍ലാലിനെ നായകനാക്കിയുള്ള കുഞ്ഞാലി മരക്കാര്‍ പ്രിയദര്‍ശന്‍ പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെയാണ് മമ്മൂട്ടി ചിത്രത്തിന്‍രെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിക്കുകയാണെന്ന് നിര്‍മ്മാതാവായ ഷാജി നടേശന്‍ അറിയിച്ചത്.
സംവിധായകന്റെ പോസ്റ്റ്
സംവിധായകന്റെ പോസ്റ്റ് കാണൂ


Click it and Unblock the Notifications