മഞ്ജു പ്രതിഭാധനയായ അഭിനേത്രി: റോഷന്‍ ആന്‍ഡ്രൂസ്

By Lakshmi

മഞ്ജുവാര്യരെ വച്ച് പടമെടുത്തവരും മഞ്ജുവിനൊപ്പം അഭിനയിച്ചവരുമായ സംവിധയകരും താരങ്ങളുമൊന്നും മഞ്ജുവിന്റെ അഭിനയപ്രതിഭയെ പുകഴ്ത്താതിരുന്നിട്ടില്ല. സിബി മലയിലും രഞ്ജിത്തും ലോഹിതദാസും എന്നുവേണ്ട ഒരുമാതിരിപ്പെട്ട മുന്‍നിര സംവിധായകരും മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള അഭിനയപ്രതിഭകളും മഞ്ജുവിലെ അഭിനേത്രിയെ ആവോളം പ്രശംസിച്ചിട്ടുണ്ട്. ഇപ്പോഴിതാ മഞ്ജുവിന്റെ രണ്ടാം വരവിലെ ആദ്യ ചിത്രത്തിന്റെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും മഞ്ജുവിനെ പ്രശംസിച്ചിരിക്കുകയാണ്.

ഒരു സംവിധായകന്‍ എന്ത് പറയുന്നുവോ അത് അതേ അളവിലും പാകത്തിലും തിരിച്ചുനല്‍കുന്ന പ്രതിഭാധനയായ ഒരു അഭിനേത്രിയാണ് മഞ്ജുവെന്നാണ് റോഷന്‍ ആന്‍ഡ്രൂസ് പറയുന്നത്. താന്‍ഇന്നേവരെ സംവിധാനം ചെയ്തിട്ടുള്ള നായികനടിമാരില്‍ ഏറ്റവും റാപ്പോ തോന്നിയിട്ടുള്ളത് മഞ്ജുവുമായിട്ടാണെന്നും റോഷന്‍ പറയുന്നു.

Manju Warrier


ഞാന്‍ ഇന്നേവരെ ഒന്നിച്ച് വര്‍ക്ക് ചെയ്തവരില്‍ ഞാന്‍ ആഗ്രഹിക്കുന്നത് അതേനഅളവില്‍ തിരിച്ചുതന്നെ അനുഭവം മുമ്പ് രണ്ടേ രണ്ടു പേരില്‍ നിന്നേ എനിയ്ക്കുണ്ടായിട്ടുള്ളു. ഇതില്‍ ആദ്യത്തെയാള്‍ മോഹന്‍ലാലാണ്, രണ്ടാമത്തേയാള്‍ പൃഥ്വിരാജും ഇപ്പോള്‍ മഞ്ജുവും അക്കൂട്ടത്തിലാണ്. മറ്റൊരു നായികനടിമാരെയും സംവിധാനം ചെയ്തപ്പോള്‍ അത്രയും മികച്ച രീതിയിലുള്ള പ്രതികരണം ലഭിച്ചിട്ടില്ല- റോഷന്‍ പറയുന്നു.

തിലന്‍, ജഗതി ശ്രീകുമാര്‍ എന്നിവരെയൊന്നും മറന്നുകൊണ്ടല്ല ഞാനിത് പറയുന്നു. അവരുടെ ആക്ടിങ് രീതി മറ്റൊരു തലത്തില്‍ നിന്നുകൊണ്ടുള്ളതാണ്. അതിനെക്കുറിച്ച് നിര്‍വ്വചനം നല്‍കാന്‍ ഞാനാളല്ല- അദ്ദേഹം പറയുന്നു. മഞ്ജുവിന്റെ രണ്ടാംവരവിലെ ആദ്യ ചിത്രമായ ഹൗ ഓള്‍ഡ് ആര്‍ യു അണിയറയില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X