കുട്ടികളുടെ മനസോടെ എത്തുക! കായംകുളം കൊച്ചുണ്ണി നിങ്ങള്‍ക്കിഷ്ടപ്പെടും! തുറന്നു പറഞ്ഞ് റോഷന്‍
സിനിമാ പ്രേമികളുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കായംകുളം കൊച്ചുണ്ണി ഇന്ന് തിയ്യേറ്റുകളിലെത്തിയിരിക്കുകയാണ്. വമ്പന്‍ റിലീസായാണ് ചിത്രം തിയ്യേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. ആദ്യമായാണ് ഒരു മലയാള ചിത്രം 350ലധികം സ്‌ക്രീനുകളില്‍ റിലീസിനെത്തിയിരിക്കുന്നത്. നിവിന്‍ പോളിക്കൊപ്പം മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ എത്തുന്നുവെന്നതും ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നാണ്. ലാലേട്ടന്റെ ആരാധകരും നിവിന്റെ ആരാധകരും ഒന്നടങ്കം കൊച്ചുണ്ണിയുടെ വരവ് ആഘോഷമാക്കിയിരുന്നു.
തിയ്യേറ്ററുകളില്‍ പുലര്‍ച്ചെ തുടങ്ങിയ ഷോകള്‍ക്കെല്ലാം വന്‍ ജനത്തിരക്കായിരുന്നു ഉണ്ടായിരുന്നത്. 1700ഓളം പ്രദര്‍ശനങ്ങളായിരിക്കും ചിത്രത്തിന്റെതായി ഒരു ദിവസം നടക്കുക. നിവിന്‍ പോളിക്കൊപ്പം സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന്റെയും കരിയറില്‍ വഴിത്തിരിവായി മാറാന്‍ പോകുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. പ്രേക്ഷകര്‍ക്ക് മികച്ചൊരു ദ്യശ്യവിസ്മയമാണ് റോഷന്‍ സമ്മാനിച്ചിരിക്കുന്നത് എന്നു തന്നെയാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. അതേസമയം കുട്ടികളുടെ മനസോടെ ചിത്രം കാണാന്‍ വന്നാല്‍ നിങ്ങള്‍ക്കിഷ്ടപ്പെടുമന്ന് പറഞ്ഞിരിക്കുകയാണ് റോഷന്‍ ആന്‍ഡ്രൂസ്. ഒരു അഭിമുഖത്തില്‍ സംസാരിക്കവേ ആയിരുന്നു റോഷന്‍ ഇക്കാര്യം പറഞ്ഞത്.

കൊച്ചുണ്ണിയുടെ വരവ്
മലയാളത്തില്‍ ഇതുവരെ ഇറങ്ങിയതില്‍ എറ്റവും വലിയ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ചിത്രമാണ് കായംകുളം കൊച്ചുണ്ണി. 45 കോടി ബഡ്ജറ്റിലായിരുന്നു കായംകുളം കൊച്ചുണ്ണി റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കിയിരുന്നത്. ചരിത്ര പശ്ചാത്തലത്തില്‍ കഥ പറയുന്ന ഒരു ചിത്രം ഒരുക്കുമ്പോഴുണ്ടാകുന്ന വെല്ലുവിളികളെ എല്ലാം അതിജീവിച്ചായിരുന്നു റോഷന് ഈ ചിത്രമൊരുക്കിയിരുന്നത്. വ്യത്യസ്ത പ്രമേയങ്ങള്‍ പറഞ്ഞ ചിത്രങ്ങള്‍ നിര്‍മ്മിച്ച റോഷന്‍ ആദ്യമായിട്ടായിരുന്നു ഒരു ചരിത്ര സിനിമ ഒരുക്കാനായി തീരുമാനിച്ചിരുന്നത്. ബോബി സഞ്ജയുടെ മികച്ചൊരു തിരക്കഥയുടെ ബലത്തിലാണ് റോഷന്‍ കായംകുളം കൊച്ചുണ്ണി എടുത്തിരിക്കുന്നത്

ആഘോഷമാക്കി ആരാധകര്‍
കൊച്ചുണ്ണിയുടെ വരവ് എല്ലാ തിയ്യേറ്ററുകളിലും ആരാധകര്‍ ആഘോഷമാക്കിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ എല്ലാ തന്നെ തിയ്യേറ്ററുകളില്‍ നിന്നുളള ചിത്രത്തിന്റെ ആഘോഷ വീഡിയോകളെല്ലാം നേരത്തെ പുറത്തിറങ്ങിയിരുന്നു. എല്ലാവരും ചിത്രം ഗംഭിരം എന്നു പറഞ്ഞുകൊണ്ടായിരുന്നു പോസ്റ്റിട്ടത്. ഫസ്റ്റ് ഹാഫ് കഴിഞ്ഞതിനു പിറകെയും ചിത്രത്തെക്കുറിച്ചുളള അഭിപ്രായങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വന്നിരുന്നു. നിവിന്‍ പോളിയുടെ മികച്ച പ്രകടനത്തിനൊപ്പം ലാലേട്ടനും ചിത്രത്തില്‍ തിളങ്ങിനില്‍ക്കുന്നുണ്ടെന്നാണ് അറിയുന്നത്.

നിവിന്‍ പോളിയും മോഹന്‍ലാലും
നിവിന്‍ പോളിയും മോഹന്‍ലാലും ആദ്യമായി ഒന്നിച്ചുവെന്നത് തന്നെയാണ് കായംകുളം കൊച്ചുണ്ണിയുടെ മുഖ്യ ആകര്‍ഷണമായിരിക്കുന്നത്. കായംകുളം കൊച്ചുണ്ണിയുടെ സുഹൃത്ത് ഇത്തിക്കരപ്പക്കിയായി എത്തുന്ന ലാലേട്ടന്റെ വരവ് തിയ്യേറ്ററുകളില്‍ ആരാധകര്‍ ആഘോഷമാക്കിയിരുന്നു. 20 മിനിറ്റോളമാണ് അദ്ദേഹം ചിത്രത്തില്‍ എത്തുന്നത്. മോഹന്‍ലാലിന്റെ ആക്ഷന്‍ രംഗങ്ങളും കായംകുളം കൊച്ചുണ്ണിയില്‍ നിന്നും പ്രതീക്ഷിക്കുന്ന കാര്യമാണ്. കൊച്ചുണ്ണിയില്‍ ലാലേട്ടനൊപ്പം അഭിനയിക്കാനായത് നിവിന് ലഭിച്ച് എറ്റവും വലിയ ഭാഗ്യങ്ങളിലൊന്നാണ്.
Recommended Video


ചിത്രത്തെക്കുറിച്ച് റോഷന്‍
ഒരു കൊച്ചുകുട്ടിയുടെ മനസുമായി വന്നാല്‍ കായംകുളം കൊച്ചുണ്ണി നിങ്ങള്‍ക്കിഷ്ടപ്പെടുമെന്നായിരുന്നു റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞത്. അമര്‍ചിത്രകഥ വായിക്കുന്നതു പോലെയൊരു സമീപനമാണ് ചിത്രം കാണുമ്പോള്‍ വേണ്ടതെന്നും നിങ്ങളിലെ നഷ്ടപ്പെട്ട കുട്ടിയെ വീണ്ടെടുക്കാന്‍ സിനിമ സഹായിക്കുമെന്നും റോഷന്‍ പറഞ്ഞു. ഈ സിനിമ ഞാന്‍ എന്റെ കുട്ടികള്‍ക്കാണ് സമര്‍പ്പിക്കുന്നതെന്നും അവര്‍ വലുതാകുമ്പോള്‍ എന്റെ അച്ഛന്‍ ചെയ്ത സിനിമയാണ് കൊച്ചുണ്ണി എന്ന് അഭിനമാനത്തോടെ പറയുമെന്നും റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു. എഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.


Click it and Unblock the Notifications