റോഷന്‍ ആന്‍ഡ്രൂസിന് പരിക്കേറ്റു! നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചു!
നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമയാണ് കായംകുളം കൊച്ചുണ്ണി. ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന സിനിമയില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തുമെന്ന കാര്യം ഔദ്യാഗികമായി പുറത്ത് വിട്ടിരുന്നു. ഇപ്പോള്‍ സിനിമയുടെ ചിത്രീകരണം നിര്‍ത്തി വെച്ചിരിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.
ഉടുപ്പിയില്‍ നിന്നും റോഷന്‍ ആന്‍ഡ്രൂസിന്റെ കാലിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് ഷൂട്ടിംഗ് നിര്‍ത്തി വെച്ചിരിക്കുന്നത്. എന്നാല്‍ ഷൂട്ടിംഗ് എപ്പോള്‍ തുടങ്ങും എന്ന കാര്യത്തിനെ കുറിച്ച് ഇനിയും വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. സിനിമയില്‍ നിന്നും കൂടുതല്‍ വിശേഷങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

റോഷന്‍ ആന്‍ഡ്രൂസിന് പരിക്ക്
കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണത്തിനിടെ ഉടുപ്പിയില്‍ നിന്നുമാണ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന് പരിക്കേറ്റത്. സംവിധായകന്റെ കാലിനാണ് പരിക്കേറ്റിയിരിക്കുന്നത്. ശേഷം സിനിമയുടെ ചിത്രീകരണം നിര്‍ത്തി വെച്ചിരിക്കുകയാണ്.

മോഹന്‍ലാലും അഭിനയിക്കുന്നു..
കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലഭിനയിക്കുന്നുണ്ടെന്നുള്ള വാര്‍ത്തകള്‍ ഔദ്യാഗികമായി പുറത്ത് വിട്ടിരുന്നു. എന്നാല്‍ സിനിമയുടെ ചിത്രീകരണത്തെ കുറിച്ച് കൂടുതല്‍ വിശേഷങ്ങള്‍ വരുന്നതിന് മുമ്പാണ് ഷൂട്ടിംഗ് നിര്‍ത്തി വെച്ചിരിക്കുന്നത്.

ഇത്തിക്കരപക്കിയായി മോഹന്‍ലാല്‍
കായംകുളം കൊച്ചുണ്ണിയുടെ ജീവിതകഥയെ ആസ്പദമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ ഇത്തിക്കര പക്കിയുടെ വേഷമാണ് മോഹന്‍ലാല്‍ അവതരിപ്പിക്കാന്‍ പോവുന്നത്. അതിഥി വേഷമായിട്ടാണ് വരുന്നതെങ്കിലും ഇരുപത് മിനുറ്റോളം മോഹന്‍ലാലിന്റെ കഥാപാത്രമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിഗ് ബജറ്റ് സിനിമ
നിവിന്‍ പോളിയുടെ കരിയറിലെ തന്നെ ബിഗ് ബജറ്റ് സിനിമയാണ് റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണി. ഗോകുലം സിനിമാസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് സിനിമ നിര്‍മ്മിക്കുന്നത്.

മറ്റ് താരങ്ങള്‍
നിവിന്‍ പോളിയ്ക്കും മോഹന്‍ലാലിനും പുറമെ, പ്രിയ ആനന്ദ്, ബാബു ആന്റണി, സണ്ണി വെയിന്‍, മണികണ്ഠന്‍ ആചാരി, പ്രിയങ്ക തിമേഷ് എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications