സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് നിര്‍മാതാവിനെ മര്‍ദ്ദിച്ചോ? കേസിനെ കുറിച്ച് സംവിധായകന്‍ പറയുന്നതിങ്ങനെ

മലയാളത്തിലെ മുന്‍നിര സംവിധായകന്മാരില്‍ ഒരാളാണ് റോഷന്‍ ആന്‍ഡ്രൂസ്. റോഷന്റ സംവിധാനത്തിലെത്തിയ സിനിമകളെല്ലാം എല്ലാ കാലത്തും പ്രേക്ഷകര്‍ ഓര്‍ത്ത് വെക്കുന്ന തരത്തിലുള്ള ഹിറ്റ് സിനിമകളാണ്. അടുത്തിടെ നിവിന്‍ പോളിയെ നായകനാക്കി സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണി പ്രേക്ഷകരെ അതിശയിപ്പിച്ചിരുന്നു. ഇപ്പോഴിതാ റോഷന്‍ ആന്‍ഡ്രൂസ് ഒരു നിര്‍മാതാവിനെ വീട്ടില്‍ കയറി തല്ലിയെന്ന് പരാതി വന്നിരിക്കുകയാണ്.

നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയെ വീട്ടില്‍ കയറി ആക്രമിച്ചെന്ന പരാതിയില്‍ റോഷന്‍ ആന്‍ഡ്രൂസിനെതിരെ പോലീസ് കേസ് എടുത്തിരിക്കുകയാണ്. എന്നാല്‍ വീട്ടില്‍ കയറി ആക്രമിച്ചെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വ്യാജമാണെന്നാണ് സംവിധായകന്‍ പറയുന്നത്. മാതൃഭൂമി ഡോട് കോമിനോടാണ് റോഷന്‍ ഇക്കാര്യം പറഞ്ഞത്.

roshan-andrews

നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയുടെ മകന്‍ ആല്‍വിന്‍ ജോണ്‍ ആന്റണി എന്റെ കൂടെ അസിസ്റ്റന്റായി ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. മയക്കുമരുന്നിന്റെയും ഉപയോഗം ഇയാള്‍ക്കുണ്ടായിരുന്നുവെന്നും ഒരിക്കല്‍ താക്കീത് നല്‍കിയെങ്കിലും പിന്നീട് വീണ്ടും ഉപയോഗം തുടര്‍ന്നപ്പോള്‍ ഇയാളെ പുറത്താക്കുകയായിരുന്നുവെന്നും റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു.

ഇതിന്റെ പ്രതികരമായി തനിക്കെതിരേ ഇയാള്‍ തുടര്‍ച്ചയായി അപവാദ പ്രചരണം നടത്തിയെന്നും സഹിക്കാന്‍ വയ്യാതെയായപ്പോള്‍ ചോദിക്കാന്‍ ചെന്ന തന്നെയും തന്റെ സുഹൃത്ത് നവാസിനെയും ഇയാളുടെ അച്ഛനും കൂട്ടാളികളും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്നും നവാസിന്റെ വയറില്‍ ഇവര്‍ തൊഴിച്ചുവെന്നും റോഷന്‍ വ്യക്തമാക്കുന്നു. ആല്‍വിന്‍ ആന്റണിയ്ക്കും സുഹൃത്തിനുമെതിരെ താനും പരാതി നല്‍കിയതായി റോഷന്‍ ആന്‍ഡ്രൂസ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X