twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രചന ശ്രീനിവാസന്‍, സംവിധാനം റോഷന്‍ ആന്‍ഡ്രൂസ്

    By Lakshmi
    |

    അഴകിയ രാവണന്‍ എന്ന മമ്മൂട്ടിച്ചിത്രത്തില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച നോവലിസ്റ്റ് അംബുജാക്ഷനെ ആരും മറന്നിരിക്കാനിടയില്ല. പുതുപ്പണക്കാരനായി ശങ്കര്‍ദാസ് സ്വന്തം നാട്ടില്‍ തിരിച്ചെത്തി പേരെടുക്കാനുള്ള വഴികളാലോചിക്കുമ്പോള്‍ സിനിമപിടിക്കാമെന്ന് നിര്‍ദ്ദേശിയ്ക്കുകയും അതിനായി ചിറകൊടിഞ്ഞ കിനാവുകള്‍ എന്നൊരു കഥയെഴുതുകയും ചെയ്ത അംബുജാക്ഷനെ അത്രപെട്ടെന്ന് പ്രേക്ഷകര്‍ക്ക് മറക്കാനൊക്കില്ല.

    ചിറകൊടിഞ്ഞ കിനാവുകളുടെ കഥ അംബുജാക്ഷന്‍ ശങ്കര്‍ദാസിന് പറഞ്ഞുകൊടുക്കുന്ന രംഗമായിരിക്കാം ഒരുപക്ഷേ അന്ന് തിയേറ്ററില്‍ ഏറ്റവും ചിരിയുണര്‍ത്തിയത്. ഇപ്പോഴിതാ ഇതേ ചിറകൊടിഞ്ഞ കിനാവുകളും നോവലിസ്റ്റ് അംബുജാക്ഷനും വീണ്ടുമെത്തുകയാണ്. അഴകിയരാവണനിലെ അംബുജാക്ഷനെ അടര്‍ത്തിയെടുത്ത് റോഷന്‍ ആന്‍ഡ്രൂസ് ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന പേരില്‍ ചിത്രമൊരുക്കുകയാണ്. ശ്രീനിവാസനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

    Roshan Andrews


    ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന സ്വന്തം നോവല്‍ സിനിമയാക്കാന്‍ ശ്രമിക്കുന്നതിനിടെ അംബുജാക്ഷന് പറ്റുന്ന അബദ്ധങ്ങളും അമളികളും തന്നെയാണ് ചിത്രത്തിന്റെ പ്രമേയം. റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ആദ്യ മുഴുനീള ഹാസ്യചിത്രമായിരിക്കുമിത്.

    ഇപ്പോള്‍ ചിത്രീകരണം പുരോഗമിക്കുന്ന ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിന്റെ ജോലികള്‍ കഴിഞ്ഞാലുടന്‍ ചിറകൊടിഞ്ഞ കിനാവുകള്‍ തുടങ്ങുമെന്നാണ് സൂചന.

    റോഷന്‍ ആന്‍ഡ്രൂസിന്റെ ആദ്യ ചിത്രമായ ഉദയനാണ് താരത്തിന് തിരക്കഥയൊരുക്കിയത് ശ്രീനിവാസനായിരുന്നു. സിനിമയ്ക്കുള്ളിലെ കഥ പറഞ്ഞ ആ ചിത്രം വലിയ വിജയമായിരുന്നു. പിന്നീട് ഈ ചിത്രത്തിലെ സരോജ് കുമാര്‍ എന്ന കഥാപാത്രത്തെ അടര്‍ത്തിയെടുത്ത് പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍ എന്ന പേരില്‍ സജിന്‍ രാഘവന്‍ ശ്രീനിവാസനെ നായകനാക്കി മറ്റൊരു ചിത്രം സംവിധാനം ചെയ്തിരുന്നു. ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയതും ശ്രീനിവാസനായിരുന്നു. ഇപ്പോള്‍ ശ്രീനിവാസനും റോഷന്‍ ആന്‍ഡ്രൂസും ചേര്‍ന്ന് ചിറകൊടിഞ്ഞ കിനാവുകളിലൂടെ മറ്റൊരു കാരക്ടര്‍ മെര്‍ജിങിന് തയ്യാറാവുകയാണ്.

    English summary
    Director Roshan Andrews to direct a film Sreenivasan in lead named Chirakodinja Kinavukal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X