twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    റോഷൻ ആൻഡ്രൂസ് വിഷയത്തിൽ ഇടപെട്ട് നിർമാതാക്കളുടെ സംഘടന!! സംവിധായകന് സംഘടനയില്‍ നിന്ന് വിലക്ക്

    സംവിധായകന് സംഘടനയില്‍ നിന്നും വിലക്ക്

    |

    സംവിധായകൻ റോഷൻ ആൻഡ്രൂസിന് നിർമ്മാതക്കളുടെ സംഘടന വിലക്കേർപ്പെടുത്തി. നിർമ്മാതാവ് ആൽവിൻ ആന്റണിയുടെ പരാതിയിലാണ് സംവിധായകനെതിരെ വിലക്കേർപ്പെടുത്തിയത്. റോഷന്റെ സിനിമ ചെയ്യുന്നവർ സംഘടനയുമായി ബന്ധപ്പെടണമെന്നും നിർമ്മാതാക്കളുടെ സംഘന വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ആൽവിൻ ആന്റണി റോഷൻ ആൻഡ്രൂസിനെതിരേയും സുഹൃത്ത് നവാസിനെതിരേയും പരാതി നനൽകിയിട്ടുണ്ട്. ഇവർക്കെതിരെ പോലീസ് കേസെടുത്തു. അതേസമയം തന്നേയും സഹൃത്തിനേയും ആക്രമിച്ചെന്ന പരാതിയിൽ ആൽവിനെതിരേയും പരാതി നൽകിയിട്ടുണ്ട്.

     roshan andrws

    ഞാന്‍ സായൂ!! കുമ്പളങ്ങിയിലെ ആ സൂപ്പര്‍ ഗാനം പാടി ഈ കുഞ്ഞ് ഗായിക ആരാണെന്ന് അറിയാമോ..ഞാന്‍ സായൂ!! കുമ്പളങ്ങിയിലെ ആ സൂപ്പര്‍ ഗാനം പാടി ഈ കുഞ്ഞ് ഗായിക ആരാണെന്ന് അറിയാമോ..

    സംവിധായകന്റെ നേതൃത്വത്തിൽ ഗുണ്ടകൾ വീട്ടിൽ കയറി ആക്രമിച്ചെന്ന് ആരോപണവുമായി ആൽവിൻ ആന്റണി രംഗത്തെത്തിയിരുന്നു. ശനിയാഴ്ച 12 മണിയ്ക്കാണ സംഭവം നടക്കുന്നത്. സംവിധായകന്റെ നേതൃത്വത്തിലുള്ള ഗുണ്ടകൾ തന്റെ വിട്ടിൽ കയറി ആക്രമിച്ചെന്നും തന്റെ സുഹൃത്തിനേയും സ്കൂളിൽ പോകുന്ന കുട്ടികളെ വരെ ഗുണ്ടകൾ ആക്രമിച്ചുവെന്ന് ആൽവിൻ പറയുന്നു. ഡിജിപിയ്ക്ക് മുന്നിലാണ് ആൽവിൻ പരാതി നൽകിയത്. ഈ അവസരത്തിലായിരുന്നു നിർമ്മാതാക്കളഉടെ സംഘടന സംവിധായകന് വില്ലക്ക് ഏർപ്പെടുത്തിയത്.

     മമ്മൂക്ക... നിങ്ങളെ സൃഷ്ടിച്ച ദൈവമാണോ ഞങ്ങളേയും സൃഷ്ടിച്ചത്!!രസകരമായ കമന്റ് വൈറൽ മമ്മൂക്ക... നിങ്ങളെ സൃഷ്ടിച്ച ദൈവമാണോ ഞങ്ങളേയും സൃഷ്ടിച്ചത്!!രസകരമായ കമന്റ് വൈറൽ

    അതേസമയം ആരോപണങ്ങളെ തള്ളി റോഷൻ ആൻഡ്രൂസ് രംഗത്തെത്തിയിട്ടുണ്ട്. ആൽവി ആന്റണിയുടെ മകൻ ആൽവിൻ ജോൺ ആന്റണി തന്റെ കൂടെ അസിസ്റ്റന്റായി പ്രവർത്തിച്ചിരുന്നു. ഇയാൾക്ക് മയക്ക് മരുന്നിന്റെ ഉപയോഗം ഉണ്ടായിരുന്നു. ഒരിക്കൽ താക്കീത് നൽകിയെങ്കിലും പിന്നീടും ഇത് ആവർത്തിച്ചതിനെ തുടർന്ന് ഇയാളെ സിനിമയിൽ നിന്ന് പുറത്താക്കുകയായിരുന്നു. ഇതിന്റെ പ്രതികാരമായി തനിക്കെതിരെ ഇയാൾ അപവാദ പ്രചരണം നടത്തിയെന്നും സഹിക്കാൻ വയ്യാതെ വന്നപ്പോൾ ചോദിക്കാന്‍ ചെന്ന തന്നെയും തന്റെ സുഹൃത്ത് നവാസിനേയും ഇയാളും അച്ഛനും കൂട്ടാളികളും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്നും റോഷൻ ആൻഡ്രൂസ് മാതൃഭൂമി ഡോട്കോമിനോട് പറഞ്ഞു.

    English summary
    roshan andrws ban producers association
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X