ഓൾ താങ്ക്സ് ടു ഫഹദ് എന്ന് പറഞ്ഞിട്ടില്ല, പൈങ്കിളി പ്രയോഗങ്ങളും ഞങ്ങളുടേതല്ല; റോഷന്‍ മാത്യു

വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറയാത്ത കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരെ റോഷന്‍ മാത്യു രംഗത്ത്‌. ദര്‍ശന രാജേന്ദ്രനും
റോഷനും പ്രധാന കഥാപാത്രങ്ങളായി എത്തിയ സീ യു സൂണ്‍ എന്ന സിനിമയെ മുന്‍നിര്‍ത്തിയായിരുന്നു വനിതയില്‍ വന്ന അഭിമുഖം. ഇരുവരും തമ്മിലുള്ള ചാറ്റ് മോഡലിലാണ് അഭിമുഖം മാഗസിനില്‍ കൊടുത്തിരുന്നത്. ഇരുവരുടെയും സൗഹൃദത്തെക്കുറിച്ചും, സിനിമ പ്രവേശനവും
, സീ യു സൂണിനെക്കുറിച്ചും അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ അഭിമുഖത്തില്‍ തങ്ങള്‍ പറഞ്ഞപോലെയല്ല കാര്യങ്ങള്‍ അച്ചടിച്ചു വന്നതെന്നാണ് റോഷന്‍ പറയുന്നത്.

കള്ളങ്ങള്‍ കച്ചവടത്തിന് വെക്കാതിരുന്നുകൂടേ എന്നു തുടങ്ങുന്ന കുറിപ്പില്‍ അഭിമുഖത്തില്‍ ഉള്‍പ്പെടുത്തിയ ഓരോ കള്ളങ്ങളും റോഷന്‍ എടുത്തു പറയുന്നുണ്ട്. റോഷനും മഹേഷ് നാരായണനും അടുത്ത് നിൽക്കുമ്പോൾ കരയാൻ പാടുപെട്ടു' എന്ന് ദർശന പറഞ്ഞിട്ടില്ലെന്നും, ഇതിലുപരി, 'ബെസ്റ്റെസ്റ്റ് ഫ്രെന്റ്' എന്നും മറ്റുമുള്ള പൈങ്കിളി പ്രയോഗങ്ങളും ഈ ഫീച്ചറിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷയും ഞങ്ങളുടെ സംസാരശൈലി അല്ലെന്നും റോഷന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. താനും റോഷനുമായി വനിതാ മാഗസിനിലെ ലക്ഷ്മി പ്രേംകുമാര്‍ നടത്തിയ അഭിമുഖത്തിലെ ചില കാര്യങ്ങള്‍ വ്യക്തമാക്കുന്നുവെന്ന് പറഞ്ഞ് നടി ദര്‍ശന രാജേന്ദ്രനും ഇന്‍സ്റ്റഗ്രാമില്‍ ഇതേ കാര്യങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

roshan mathew

റോഷന്‍ മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

1. 'മൂന്നാമത്തെ ആൾ ദർശന ആണെന്ന് പറഞ്ഞപ്പോൾ തന്നെ 'C U Soon' ചെയ്യും എന്ന് ഉറപ്പിച്ചു' എന്ന് ഒരിക്കലും റോഷൻ പറഞ്ഞിട്ടില്ല.
2. 'റോഷനും മഹേഷ് നാരായണനും അടുത്ത് നിൽക്കുമ്പോൾ കരയാൻ പാടുപെട്ടു' എന്ന് ദർശന പറഞ്ഞിട്ടില്ല.
3. 'ഓൾ താങ്ക്സ് ടു ഫാഫദ്' എന്ന് റോഷൻ പറഞ്ഞിട്ടില്ല. ഈ സിനിമയ്ക്കുള്ള ക്റെഡിറ്റ് മുഴുവൻ ടീമിനുള്ളതാണ്
4. 'എന്റെ ഗ്രാഫ് നോക്കു' എന്ന വാക്കുകൾ റോഷൻ ഉപയോഗിച്ചിട്ടില്ല.
5. 'മോഹൻലാൽ സാറിനും തുടക്കം വില്ലനായിട്ടായിരുന്നു' എന്ന് ലേഖിക ****ലക്ഷ്മി പ്രേംകുമാർ**** പറഞ്ഞത് ദർശന പറഞ്ഞതായി പ്രിന്റ് ചെയ്തത് തെറ്റ് ആണ്
6. 'റോഷനാണ് തന്റെ പെർഫക്ട് കംഫർട്ട് സോൺ' എന്നോ 'കൊച്ചി ആണ് റോഷന് ബെസ്റ്റ്' എന്നോ' ദർശന പറഞ്ഞതായി ഫീച്ചറിൽ പറയുന്നത് തെറ്റാണ്. അങ്ങനെ ഒന്നും ദർശന പറഞ്ഞിട്ടില്ല.
7. 'താനൊരു ബോൺ ആർട്ടിസ്റ്റ് ആണെന്നും' 'മലയാള സിനിമയിലെ പ്രധാന നടി ആകുമെന്നും' 9 വർഷം മുന്നേ റോഷൻ ദർശനയോട് പറഞ്ഞതായി സൂചിപ്പിച്ചതും തെറ്റാണ്. ഞങ്ങൾ പരിചയപ്പെട്ടത് 8 വർഷം മുമ്പാണ്. 🤷🏽‍♂️
8. 'എ വെരി നോർമൽ ഫാമിലി' എന്ന ഞങ്ങളുടെ നാടകം ഇതുവരെ 7 വേദികളിൽ ആണ് അവതരിപ്പിച്ചിട്ടുള്ളത് എന്ന് റോഷൻ വ്യക്തമായി പറഞ്ഞിരുന്നു. അതെങ്ങനെ 14 ഷോ ആയി? കണ്ണൂരിൽ ഇതുവരെ ഷോ ഉണ്ടായിട്ടുമില്ല.
9. 'ഡിയർ' എന്ന് ഞങ്ങൾ തമ്മിൽ സംബോധന ചെയ്തിട്ടില്ല. കിസ്സിങ്ങ് സ്മൈലികൾ സ്വാഭാവികമായും സംസാരിച്ചപ്പോൾ ഉപയോഗിച്ചിട്ടില്ല.
10. ഇതിലുപരി, 'ബെസ്റ്റെസ്റ്റ് ഫ്രെന്റ്' എന്നും മറ്റുമുള്ള പൈങ്കിളി പ്രയോഗങ്ങളും ഈ ഫീച്ചറിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷയും ഞങ്ങളുടെ സംസാരശൈലി അല്ല. അങ്ങനെ തോന്നുന്ന വിധം ഫീച്ചർ തയ്യാറാക്കിയതിൽ നല്ല ദേഷ്യം ഉണ്ട്.
കള്ളങ്ങൾ കച്ചവടത്തിന് വയ്ക്കാതിരുന്നൂടെ?

Recommended Video

C U Soon - Official Trailer Reaction | Fahadh Faasil, Darshana Rajendran | FilmiBeat Malayalam

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X